കനത്ത ചൂട്: ട്രെയിനുകളിൽ എ.സി ടിക്കറ്റിന് വൻ ഡിമാൻഡ്
text_fieldsകോഴിക്കോട്: ചൂട് കനത്തതോടെ ട്രെയിനുകളിൽ എ.സി കോച്ചുകളിലെ സീറ്റുകൾക്കായി യാത ്രക്കാരുടെ കാത്തിരിപ്പ്. കേരളത്തിലൂെട സർവിസ് നടത്തുന്ന പ്രധാന ട്രെയിനുകളിലെല് ലാം ഏപ്രിൽ, മേയ് മാസങ്ങളിൽ എ.സി ടിക്കറ്റുകൾ റിസർവ് ചെയ്തിട്ടുണ്ട്. മിക്ക ട്രെയിനുക ളിലെയും സീറ്റുകൾക്ക് നീണ്ട വെയ്റ്റിങ് ലിസ്റ്റാണ്.
ഇത്തവണ ചൂട് വർധിക്കുമെന്ന സൂചന ലഭിച്ചത് മുതൽ ദീർഘദൂര ട്രെയിനുകളിലടക്കം എ.സി കോച്ചുകൾക്ക് ആവശ്യക്കാരേറിയതായി റെയിൽവേ അധികൃതർ പറയുന്നു. പല ട്രെയിനുകളിലും മേയ് മാസം വരെ സീറ്റുകളില്ലെന്നും തത്കാൽ ടിക്കറ്റിനടക്കം ആവശ്യക്കാർ കൂടിയെന്നും അധികൃതർ വ്യക്തമാക്കി.
സാധാരണ ഒഴിഞ്ഞുകിടക്കാറുള്ള എ.സി സീറ്റുകളെല്ലാം ചൂട് കൂടിയതോടെ യാത്രക്കാർ റിസർവ് ചെയ്യുകയാണ്. നേരത്തേ സാധാരണ സീറ്റുകൾ റിസർവ് ചെയ്തവരും എ.സിയിലേക്ക് മാറുന്നു. കോഴിക്കോട്ടുനിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള പ്രധാന ട്രെയിനുകളിലെല്ലാം മേയ് പകുതിവരെ എ.സി കോച്ചുകളിലെ ഓൺലൈൻ റിസർവേഷൻ വെയ്റ്റിങ് ലിസ്റ്റിലെത്തി. ഏറനാട് എക്സ്പ്രസിൽ (16605) മേയ് 12 വരെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തിട്ടുണ്ട്.
നേത്രാവതി എക്സ്പ്രസിൽ (16345) മേയ് അഞ്ചുവെര മിക്ക എ.സി കോച്ചുകളിലും വെയ്റ്റിങ് ലിസ്റ്റുണ്ട്. പരശുറാമിലും (16649) ഏപ്രിൽ, മേയ് മാസങ്ങളിൽ മിക്ക ദിവസവും എ.സി ടിക്കറ്റുകളില്ല. മാവേലി എക്സ്പ്രസിൽ (16603) മേയ് 20 വെരയും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസിൽ (16348) മേയ് ഒന്നുവരെയും മലബാർ എക്സ്പ്രസിൽ (16630) മേയ് 12 വരെയും ഏറക്കുറെ ഓൺെലെൻ ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.
യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് എ.സി കോച്ചുകളുടെ ലഭ്യതയില്ലെന്ന ആക്ഷേപമുണ്ട്. ചൂട് കണക്കിലെടുത്ത് കുറഞ്ഞ നിരക്കിൽ എ.സി കോച്ചുകൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
