Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരാമർശം പരിധി വിട്ടു; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്

text_fields
bookmark_border
നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളെ രക്ഷിക്കാൻ ഭരണപക്ഷ എം.എൽ.എ ഇടപെട്ടു എന്ന എ.സി. മൊയ്തീന്റെ പരാമർശമാണ് നിയമസഭയിൽ ബഹളത്തിനിടയാക്കിയത്
പരാമർശം പരിധി വിട്ടു; സഭയിൽ ഭരണ-പ്രതിപക്ഷ വാക്പോര്
cancel

തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങൾ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടിസ് അവതരണ വേളയിൽ പ്രതിപക്ഷ-ഭരണപക്ഷ വാക്പോരും ബഹളവും. നെടുമ്പാശേരി വാഹനാപകടത്തിൽ പ്രതികളെ രക്ഷിക്കാൻ ഭരണപക്ഷ എം.എൽ.എ ഇടപെട്ടു എന്ന എ.സി. മൊയ്തീന്റെ പരാമർശമാണ് നിയമസഭയിൽ ബഹളത്തിനിടയാക്കിയത്. ഭരണപക്ഷ അംഗങ്ങൾ ഒന്നായി എഴുന്നേറ്റ് പ്രതിഷേധമുയർത്തി.

പരിധി വിട്ടതോടെ മൊയ്തീന്റെ പരാമർശം രേഖകളിൽ നിന്ന് നീക്കം ചെയ്തതായി സ്പീക്കർ അറിയിച്ചു. ‘രേഖകളിൽ നിന്ന് നീക്കം ചെയ്താലും സത്യം സത്യമല്ലാതാവില്ലല്ലോ’ എന്ന മൊയ്തീന്റെ പ്രതികരണം വീണ്ടും ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഇതോടെ ‘മാധ്യമങ്ങളിൽ വാർത്ത വന്നതാണ് താൻ ചൂണ്ടിക്കാട്ടിയതെന്ന്’ മൊയ്തീൻ വിശദീകരിച്ചു. വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കരുതെന്നും മാധ്യമങ്ങൾ അല്ല നിയമസഭയെന്നുമായി സ്പീക്കർ. പിന്നാലെ സ്പീക്കറും എ.സി. മൊയ്തീനും തമ്മിൽ തർക്കവുമുണ്ടായി.

അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടിസ് തുടക്കം മുതൽ തന്നെ സംവാദത്തിന് വഴിവെച്ചിരുന്നു. വർക്കലയിലെ പൊലീസ് നടപടിയും ചേരാനല്ലൂർ സംഭവവുമടക്കം ഒന്നിലധികം വിഷയങ്ങളാണ് നോട്ടിസിൽ പരാമർശിച്ചിരുന്നത്. ചട്ടപ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയമായിരിക്കണം അടിയന്തര പ്രമേയത്തിന് പരിഗണിക്കേണ്ടത് എന്ന കാര്യം ചൂണ്ടിക്കാട്ടി ഭരണപക്ഷം നോട്ടിസിന്റെ സാധുത തുടക്കത്തിൽ തന്നെ ചോദ്യം ചെയ്തു. സ്പീക്കറും ഇതിനോട് യോജിച്ചു. മറുപടിക്ക് എഴുന്നേറ്റ ആഭ്യന്തര മന്ത്രി,

‘നിരവധി വിഷയങ്ങൾ നോട്ടിസിൽ ഉണ്ടെന്നും ഏത് വിഷയത്തിനാണ് താൻ മറുപടി നൽകേണ്ടതെന്നും’ ആരാഞ്ഞപ്പോൾ ‘താങ്കൾക്ക് ഇഷ്ടമുള്ള ഒരു വിഷയം തെരഞ്ഞെടുക്കാം’ എന്നായിരുന്നു സ്പീക്കറുടെ മറുപടി. നോട്ടിസ് തയാറാക്കിയതിലെ പോരായ്മയാണ് കാരണമെന്നും ചട്ടങ്ങൾക്ക് വിരുദ്ധമാണ് നോട്ടിസെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ രണ്ട് നീതി നടപ്പാക്കുന്നു എന്നതാണ് ചേരാനല്ലൂർ സംഭവം അടിവരയിടുന്നതും ഇത് അടിയന്തര പ്രാധാന്യമുള്ളതാണെന്നും എ.സി. മൊയ്തീൻ വിശദീകരിച്ചു. മരിച്ചയാളുടെ ചിതയടങ്ങും മുൻപ് മക്കൾക്ക് പൊലീസ് സ്റ്റേഷന് മുന്നിൽ സമരം ചെയ്യേണ്ടി വന്നത് ഗതികേടാണെന്നും മൊയ്തീൻ ചൂണ്ടിക്കാട്ടി. നെടുമ്പാശേരിയിൽ കർശന നടപടി സ്വീകരിച്ചുവെന്ന് ആഭ്യന്തരമന്ത്രി പറയുമ്പോഴും ചേരാനല്ലൂർ ആവർത്തിച്ചിരിക്കുകയാണെന്നും പൊലീസിന്റെ മനോഭാവം മാറിയിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - AC Moideen remark sparks uproar in Assembly, expunged
Next Story