പാലക്കാട്: സഹകരണ മേഖലയിലെ യോജിച്ച പ്രക്ഷോഭത്തിന് ആവശ്യമെങ്കിൽ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനുമായി സംസാരിക്കാൻ തയാറെന്ന് മന്ത്രി എ.സി മൊയ്തീൻ. ഈ വിഷയത്തിൽ എല്ലാവരും സഹകരിക്കണമെന്നാണ് സർക്കാറിന്‍റെ അഭ്യർഥന. സഹകരണ മേഖല നേരിടുന്ന പ്രതിസന്ധിയെ ഒരു രാഷ്ട്രീയ പ്രശ്നമല്ല. മറിച്ച് ഭൂരിപക്ഷ ജനങ്ങളെയും ബാധിക്കുന്നതാണ്. സുധീരന്‍റെ നിലപാട് യു.ഡി.എഫ് ചർച്ച ചെയ്യട്ടെ എന്നും മന്ത്രി മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു.