ഫ്രറ്റേണിറ്റി ഡിഗ്നിറ്റി മാർച്ചിനെതിരെ എബിവിപിയുടെ ആക്രമണം പ്രതിഷേധാർഹം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഡൽഹി യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് യൂനിയൻ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് നോർത്ത് കാംപസിൽ സംഘടിപ്പിച്ച ഡിഗ്നിറ്റി മാർച്ചിനെതിരെ എബിവിപി ഗുണ്ടാസംഘം നടത്തിയ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി.
ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി ലബൈബ് ബഷീർ, ഡൽഹി യൂനിവേഴ്‌സിറ്റി നേതാക്കളായ റബീഹ് അഹ്മദ്, ഹുദ അസ്‌ലം തുടങ്ങിയ നേതാക്കൾക്കും പ്രവർത്തകർക്കും ആക്രമണത്തിൽ പരിക്കേറ്റു. ജയ് ശ്രീറാം അടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് എബിവിപി യുടെ അക്രമം അരങ്ങേറിയത്. കൺമുന്നിൽ അക്രമം നടന്നിട്ടും അക്രമികളെ തടയാനോ അറസ്റ്റ് ചെയ്യാനോ ഡൽഹി പൊലീസ് തയ്യാറായില്ല. പൊലീസിന്റെ മൗനസമ്മതത്തിലും പിന്തുണയിലുമാണ് അതിക്രമങ്ങൾ നടന്നിട്ടുള്ളത്.
ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരിൽ ധീരമായി എഴുന്നേറ്റ് നിന്ന് പോരാടുന്ന പ്രിയപ്പെട്ട വിദ്യാർഥി സുഹൃത്തുക്കൾക്ക് അഭിവാദ്യങ്ങൾ നേരുന്നു. മർദ്ദനങ്ങൾക്കും ആക്രോശങ്ങൾക്കും മുന്നിൽ ധീരമായ പോരാട്ടമാണ് വിദ്യാർത്ഥി നേതാക്കൾ നടത്തിയത്. ഇന്ത്യയിലെ കാംപസുകളിൽ ആത്മാഭിമാനത്തിന്റെ രാഷ്ട്രീയമുയർത്തി മുന്നേറുന്ന സാഹോദര്യ സംഘത്തെ വിദ്വേഷത്തിന്റെ മറവിൽ തോൽപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

