Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅൻവർ ഗോഡ്സെയുടെ പുതിയ...

അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; പിണറായിയുടെ ചാവേറാണെന്ന് എം.എം. ഹസൻ

text_fields
bookmark_border
mm hassan
cancel

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി.വി. അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമീഷന് കോൺഗ്രസ് പരാതി നൽകി. കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസനാണ് ഇക്കാര്യം അറിയിച്ചത്.

നെഹ്റു കുടുംബത്തെയും രാഹുൽ ഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്ന് ഹസൻ ആവശ്യപ്പെട്ടു. അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ.

ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് അൻവർ പ്രവർത്തിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി, ഈ അപമാന പ്രസംഗം സ്വയം പറയാതെ അൻവറിനെ കൊണ്ട് പറയിച്ചതാണെന്നും ഹസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MM Hassanlok sabha elections 2024Rahul GandhiPV Anvar
News Summary - Abuse Speech: A complaint was filed against PV Anvar to the Election Commission
Next Story