പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പാസ്റ്റർ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പാസ്റ്ററെ കോയമ്പത്തൂർ പൊലീസ് മൂന്നാറിൽനിന്നും അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജി.എൻ. മിൽസ് സ്വദേശി ജോൺ ജെബരാജ് (37) ആണ് അറസ്റ്റിലായത്.
2024 മേയ് 21ന് തന്റെ വസതിയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തുന്ന വ്യക്തിയാണ് ഇയാൾ. സമൂഹമാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സും ഇയാൾക്കുണ്ട്.
Tamil Nadu: A Christian priest, John Jebaraj, was arrested under the POCSO Act for allegedly sexually abusing two minor girls in Coimbatore. The incident occurred 11 months ago, and he was caught in Munnar after a special police search operation pic.twitter.com/Cn9lbNHJ20
— IANS (@ians_india) April 13, 2025
കോയമ്പത്തൂരിലെ ഒരു വീട്ടിൽ പ്രാർത്ഥനാ ചടങ്ങിനെത്തിയ 17, 14 വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവം നടന്ന് 11 മാസങ്ങൾക്ക് ശേഷമാണ് പെൺകുട്ടികളുടെ ബന്ധുക്കൾ പരാതി നൽകിയത്. പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. ഇതോടെ സിറ്റി പൊലീസ് കമീഷ്ണർ എ. ശരവണ സുന്ദർ അസിസ്റ്റന്റ് പൊലീസ് കമീഷ്ണർ ടി.എച്ച് ഗണേഷിന്റെ നേതൃത്വത്തിൽ മൂന്ന് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു. രാജ്യം വിടുന്നത് തടയാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇതിനിടയിലാണ് ജെബരാജ് മൂന്നാറിൽ ഒളിവിലാണെന്ന് പൊലീസിന് വിവരം ലഭിച്ചത്.
തുടർന്ന് ഇൻസ്പെക്ടർ അർജുൻ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമെത്തി മൂന്നാറിലെ ഒളിത്താവളം കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോയമ്പത്തൂരിലേക്ക് കൊണ്ടുവന്ന് പോക്സോ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏപ്രിൽ 25 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

