Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തുവർഷമായി ഒളിവിൽ; പിടികിട്ടാപ്പുള്ളികളെ വലയിലാക്കി മലപ്പുറം പൊലീസ്​

text_fields
bookmark_border
പത്തുവർഷമായി ഒളിവിൽ; പിടികിട്ടാപ്പുള്ളികളെ വലയിലാക്കി മലപ്പുറം പൊലീസ്​
cancel
camera_alt

പിടിയിലായ വിനോഷ്​ വർഗീസും അർഷാദും

മലപ്പുറം: പത്തുവർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ക്വട്ടേഷൻ സംഘാംഗങ്ങൾ അറസ്റ്റിൽ. മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി(II) പിടക്കിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച എറണാകുളം വട്ടേക്കുന്നം, സ്കൂൾ പറമ്പ്, അർഷാദും എറണാകുളം അശോക റോഡിലുള്ള നടുവിലെ മുല്ലത്ത് കാപ്പാട്ട് വീട്ടിൽ വിനോഷുമാണ്​ മലപ്പുറം പൊലീസി​െൻറ പിടിയിലായത്​.

മലപ്പുറം എസ്.പി സുജിത്ത് ദാസ് ​െഎ.പി.എസി​െൻറ നിർദേശ പ്രകാരം മലപ്പുറം ഡിവൈ.എസ്.​പി പി.എം പ്രദീപും സംഘവും എറണാകുളത്ത് വച്ചാണ് ഇരുവരെയും​ അറസ്റ്റ്​ ചെയ്​തത്​.

ഇരുവരും പത്തുവർഷത്തോളമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. അർഷാദ് കുപ്രസ്സിദ്ധ ഗുണ്ടാ തലവനായ കോടാലി ശ്രീധരന്റെ വിശ്വസ്ത കൂട്ടാളിയും നിരവധി കവർച്ചാ കേസുകളിൽ പ്രതിയുമാണ്​. മലപ്പുറം ഡി.എ.എൻ.എസ്​.എ.എഫ്​ അംഗങ്ങളായ എസ്​.​െഎ ഗിരീഷ് കുമാർ, ദിനേഷ്, മുഹമ്മദ് സലീം, ജസീർ, സഹേഷ്, ബുഷ്റ, ആരിഫ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റു ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Absconding for ten years Malappuram police arrests quotation group
Next Story