Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ഞ്ചാ​വ് കേ​സി​ൽ...

ക​ഞ്ചാ​വ് കേ​സി​ൽ ഒ​ളി​വി​ൽ​ ക​ഴി​ഞ്ഞ പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ആ​രോ​മ​ൽ
cancel
camera_alt

ആ​രോ​മ​ൽ

ച​വ​റ: ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​തി​ന് ച​വ​റ പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. ച​വ​റ തോ​ട്ടി​ന് വ​ട​ക്ക് ശ്രീ​ധ​രാ​ല​യ​ത്തി​ൽ ആ​രോ​മ​ലാ​ണ്​​ (21) ​അ​റ​സ്റ്റി​ലാ​യ​ത്. ന​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ളെ ആ​ല​പ്പു​ഴ​യി​ൽ നി​ന്നാ​ണ് ​പി​ടി​കൂ​ടി​യ​ത്. 2023 മാ​ർ​ച്ചി​ൽ ച​വ​റ ത​ട്ടാ​ശ്ശേ​രി വി​ജ​യ പാ​ല​സ്​ ബാ​റി​ന് സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തി വ​ന്ന ച​വ​റ പൊ​ലീ​സ്​ പ്ര​തി​യും സു​ഹൃ​ത്തു​ക്ക​ളും യാ​ത്ര​ചെ​യ്ത സ്​​കൂ​ട്ട​ർ നി​ർ​ത്താ​ൻ കൈ​കാ​ണി​ച്ചെ​ങ്കി​ലും ഇ​വ​ർ വാ​ഹ​നം ഉ​പേ​ക്ഷി​ച്ച് ക​ട​ക്കു​ക​യാ​യി​രു​ന്നു.

സ്​​കൂ​ട്ട​റി​നു​ള്ളി​ൽ സൂ​ക്ഷി​ച്ച നാ​ല്​ കി​ലോ ക​ഞ്ചാ​വ് പൊ​ലീ​സ്​ ക​ണ്ടെ​ത്തി. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ തി​രി​ച്ച​റി​യു​ക​യും ഇ​ര​വി​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ല​ക്സ്​ (24), റെ​ജി​നോ​ൾ​ഡ് (25) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. മൂ​ന്നാം പ്ര​തി അ​രോ​മ​ലി​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ച​വ​റ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ അ​ജീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, മ​ദ​ൻ, എ​സ്.​സി.​പി.​ഒ​മാ​രാ​യ മ​നീ​ഷ്, അ​നി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsCannabis
News Summary - Absconding accused arrested in cannabis case
Next Story