പറയാതെ വയ്യ, ഇ.ആർ.എഫിന്റെ രക്ഷാകരങ്ങളെക്കുറിച്ച്
text_fieldsഎമർജൻസി റെസ്ക്യൂ ഫോഴ്സ് ചാലിയാറിലെ ദുരന്തമുഖത്ത്
നിലമ്പൂർ: കൈയും മെയ്യും മറന്ന് ദുരന്തമുഖത്തേക്ക് സ്വയം സമർപ്പിച്ച് രക്ഷാകരങ്ങൾ നീട്ടിയ എമർജൻസി റെസ്ക്യൂ ഫോഴ്സ് (ഇ.ആർ.എഫ്) എന്ന സന്നദ്ധസംഘടനയുടെ ദൗത്യത്തെക്കുറിച്ച് പറയാതെ വയ്യ. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ ചാലിയാറിലൂടെ ഒഴുകിവന്ന മൃതദേഹങ്ങൾ കണ്ടെത്താനുള്ള സേനയുടെ പ്രവർത്തനം സമാനതകളില്ലാത്തതായിരുന്നു. രണ്ടു ദിവസം വിശ്രമമില്ലാതെയാണ് ദുരന്തമുഖത്ത് ഇവർ സാന്നിധ്യമായത്. നിലമ്പൂർ, എടവണ്ണ, ചെറുമണ്ണ, വഴിക്കടവ്, മലപ്പുറം, തിരുവാലി യൂനിറ്റുകളിലെ നൂറിലധികം സേവകരാണ് ദുരന്തമുഖത്തുണ്ടായിരുന്നത്. ചാലിയാറിന്റെ കുത്തൊഴുക്കിനെ കീറിമുറിച്ചാണ് സംഘം രക്ഷാദൗത്യം നടത്തിയിരുന്നത്. ഇ.ആർ.എഫിന് നഗരസഭ നിലമ്പൂർ ടൗണിൽ ഓഫിസ് തുറന്നുകൊടുത്തിട്ടുണ്ട്. നിലമ്പൂർ യൂനിറ്റിൽ 35 പേരാണുള്ളത്. സ്കൂബ ലൈസൻസ് ഉള്ളവരും ഇതിൽ ഉൾപ്പെടും. സേനയുടെ ജനറൽ സെക്രട്ടറിയായി പത്തു വർഷം പ്രവർത്തിച്ച ബിബിൻ പോൾ ഏഴു മാസമായി വിദേശത്താണ്. ദുബൈയിൽ ഹെൽത്ത് സേഫ്റ്റി എൻവയൺമെന്റ് ഓഫിസറായി ജോലി ചെയ്യുന്ന അദ്ദേഹമാണ് ഇ.ആർ.എഫിന്റെ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

