മലപ്പുറം: ചങ്ങരംകുളം നന്നംമുക്കില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ച അബൂബക്കറിെൻറ കോവിഡ് ഫലം െനഗറ്റിവ്. യു.എ.ഇയില്‍ നിന്നെത്തി 14 ദിവസമായി ക്വാറൻറീനിൽ കഴിഞ്ഞുവന്ന നന്നംമുക്ക് കിഴക്കുമുറി സ്വദേശിയായ കണ്ണശംപറമ്പില് അബൂബക്കറിനെ (52) വെള്ളിയാഴ്ച പുലർച്ചയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ വീട്ടുകാര്‍ ഭക്ഷണവുമായി എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റി. തുടര്‍ന്ന് നടന്ന കോവിഡ് പരിശോധനയിൽ അബൂബക്കറിന് നെഗറ്റിവാണെന്ന് സ്ഥിരീകരിച്ചു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഖബറടക്കം നടത്തും. ഭാര്യ: താഹിറ. മക്കള്‍: തസ്നി, അനസ്. മരുമകന്: റാഷിദ്.