സിനിമ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ
text_fieldsപെരുമ്പാവൂര്‍: കാലടി മണപ്പുറത്ത് ക്രിസ്ത്യൻ പള്ളിയുടെ മാതൃകയിൽ നിർമിച്ച സിനിമ സെറ്റ് തകര്‍ത്ത കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. രണ്ടാം പ്രതി കാലടി മാണിക്കമംഗലം വടക്കിനിമാരാത്ത് കൃഷ്ണദാസിനെയാണ് (28) റൂറൽ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പെരുമ്പാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്.
ഇയാള്‍ക്കെതിരെ എ.ടി.എം തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചതിന് കൊരട്ടി ആലുവ സ്റ്റേഷനുകളിലും, മാരകായുധങ്ങള്‍ കൈവശം െവച്ചതിന് കാലടി സ്റ്റേഷനിലും കേസുകളുണ്ട്. സെറ്റ് തകര്‍ത്ത കേസിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികള്‍ക്കെതിരെ കാപ്പ ചുമത്താനുള്ള നടപടിയിലാണ് പൊലീസ്.
സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍, മതസ്പർധ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനം, പകര്‍ച്ചവ്യാധി രോഗ ഓര്‍ഡിനന്‍സ്, ഗൂഢാലോചന, മോഷണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. മിന്നൽ മുരളി എന്ന സിനിമ ചിത്രീകരിക്കാനാണ് സെറ്റ് സജ്ജമാക്കിയിരുന്നത്.
