Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമയുടെ ഖബറടക്കം നാളെ
text_fieldsbookmark_border
താമരശേരി: ചുങ്കം-ബാലുശേരി റോഡിൽ ടിപ്പർ ലോറി കയറി മരിച്ച സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ആബിദ് അടിവാരത്തിന്റെ ഭാര്യ ഫാത്തിമ സാജിതയുടെ ഖബറടക്കം നാളെ. മയ്യത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 7.30ന് നടക്കും. മലേഷ്യയിലുള്ള ആബിദ് അടിവാരം നാളെ പുലർച്ചെ മൂന്നു മണിയോടെ നാട്ടിലെത്തിച്ചേരുമെന്നാണ് ലഭിക്കുന്ന വിവരം.
ഇന്ന് രാവിലെ താമരശേരി- കൊയിലാണ്ടി പാതയില്‍ ചുങ്കം ഫോറസ്റ്റ് ഓഫിസിന് സമീപമുണ്ടായ അപകടത്തിലാണ് പനംതോട്ടം ഓർക്കിഡ് ഹൗസിങ് കോളനിയിലെ താമസക്കാരിയായ ഫാത്തിമ സാജിത (30) മരിച്ചത്.
കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാനെത്തിയ യുവതി, ബാലുശേരി ഭാഗത്ത് നിന്നും ചുങ്കത്തേക്ക് വന്ന ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു. വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയ സാജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കൾ: സമാൻ, ദിയ, ദില്‍ഷാന്‍, ആരിഫ്.
Next Story

