Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുമനസ്സുകൾ കനിഞ്ഞാൽ...

സുമനസ്സുകൾ കനിഞ്ഞാൽ അഭിഷേകിന്​ കരൾ മാറ്റാം

text_fields
bookmark_border
സുമനസ്സുകൾ കനിഞ്ഞാൽ അഭിഷേകിന്​ കരൾ മാറ്റാം
cancel

ചാ​ല​ക്കു​ടി: വി​ദ്യാ​ർ​ഥി ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് സു​മ​ന​സ്സു​ക​ളി​ൽ​നി​ന്ന്​ സ​ഹാ​യം തേ​ടു​ന്നു. കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളി​ക്കു​ള​ങ്ങ​ര ആ​ക്ക​ല​പ​റ​മ്പ​ൻ വാ​സു​വി​െൻറ മ​ക​ൻ അ​ഭി​ഷേ​കാ​ണ്​ (20) ചി​കി​ത്സ​ക്ക് പ​ണ​മി​ല്ലാ​തെ വി​ഷ​മി​ക്കു​ന്ന​ത്. ചാ​ല​ക്കു​ടി പ​ന​മ്പി​ള്ളി കോ​ള​ജി​ൽ ര​ണ്ടാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി​യാ​ണ്. എ​റ​ണാ​കു​ളം ആ​സ്​​റ്റ​ർ മെ​ഡ്​​സി​റ്റി ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന അ​ഭി​ഷേ​കി​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഉ​ട​ൻ ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​ണ്. മ​ക​ന് ക​ര​ൾ പ​കു​ത്ത്​ ന​ൽ​കാ​ൻ അ​മ്മ ര​ശ്മി ത​യാ​റാ​ണ്. എ​ന്നാ​ൽ, ശ​സ്ത്ര​ക്രി​യ​ക്ക് 21 ല​ക്ഷം രൂ​പ ചെ​ല​വ്​ വ​രു​മെ​ന്നാ​ണ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക്കും തു​ട​ർ ചി​കി​ത്സ​ക്കു​മാ​യി 30 ല​ക്ഷ​ത്തോ​ളം വേ​ണം.

വാ​സു ചാ​യ​ക്ക​ട ന​ട​ത്തി​യാ​ണ് കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഹൃ​ദ​യ വാ​ൽ​വ് സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന്​ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യ​തോ​ടെ ജോ​ലി ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സു​മ​ന​സ്സു​ക​ൾ സ​ഹാ​യി​ച്ചാ​ൽ അ​ഭി​ഷേ​കി​െൻറ ജീ​വ​ൻ ര​ക്ഷി​ക്കാം. പ​ഞ്ചാ​യ​ത്ത്​ അം​ഗം ദീ​പ പോ​ൾ ചെ​യ​ർ​മാ​ന​ും നി​യു​ക്ത എം.​എ​ൽ.​എ, കോ​ട​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് തു​ട​ങ്ങി​യ​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളു​മാ​യി ചി​കി​ത്സ സ​ഹാ​യ സ​മി​തി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്.

അ​ഭി​ഷേ​ക് വാ​സു​വി​െൻറ പേ​രി​ൽ വെ​ള്ളി​ക്കു​ള​ങ്ങ​ര കാ​ന​റ ബാ​ങ്ക് ശാ​ഖ​യി​ൽ ആ​രം​ഭി​ച്ച അ​ക്കൗ​ണ്ടി​ൽ സ​ഹാ​യ​മ​യ​ക്കാം. അ​ക്കൗ​ണ്ട്​ ന​മ്പ​ർ: 5655101003573, ഐ.​എ​ഫ്.​എ​സ്.​സി​ കോ​ഡ്​: CNRB0005655. ഫോ​ൺ: 7560831149.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liver transplant
News Summary - Abhishek can have a liver transplant
Next Story