അഭിമന്യു വധം: രണ്ട് പ്രതികൾക്ക് ജാമ്യം
text_fieldsകൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ട് പ്രതികൾക്ക് ജാമ്യം. കേസിലെ 17ഉം 19ഉം പ്രതികളായ മട്ടാഞ്ചേരി കല്ലറയ്ക്കൽ പറമ്പിൽ നവാസ് (39), നെട്ടൂർ സ്വദേശി സെയ്ഫുദ്ദീൻ എന്ന സെയ്ഫു (24) എന്നിവർക്കാണ് എറണാകുളം സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യകാലയളവിൽ എറണാകുളം സെൻട്രൽ സ്റ്റേഷെൻറ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, കേരളത്തിന് പുറത്തുപോകരുത് തുടങ്ങിയ ഉപാധികേളാടെയാണ് ജാമ്യം. ജൂലൈ രണ്ടിന് പുലർച്ച 12.30 ഒാടെയാണ് മഹാരാജാസ് കോളജിലെ രണ്ടാംവർഷ കെമിസ്ട്രി ബിരുദ വിദ്യാർഥിയും എസ്.എഫ്.െഎ നേതാവുമായ ഇടുക്കി വട്ടവട സ്വദേശി അഭിമന്യു (20) കൊല്ലപ്പെട്ടത്. ഇതിന് തൊട്ടുപിന്നാലെ അറസ്റ്റിലായ ഇരുവരും രണ്ട് മാസത്തിലേറെയായി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
