‘എന്തിനാണ് എെൻറ കുട്ടിയെ അവർ കൊന്നത്?’ –പൊള്ളുന്ന ചോദ്യവുമായി മനോഹരൻ
text_fieldsവട്ടവട: ‘എന്തിനാണ് എൻറ കുട്ടിയെ അവർ കൊന്നത്? എനിക്കറിയില്ല...’- അഭിമന്യുവിെൻറ പിതാവ് മനോഹരെൻറ ഉള്ളുപൊള്ളുന്ന ചോദ്യത്തിന് മറുപടിയില്ലാതെ നിസ്സഹായരാവുകയാണ് ആശ്വസിപ്പിക്കാനെത്തിയവർ. മകെൻറ വേർപാട് താങ്ങാനാകാതെ വീണുപോയി ആ മാതാപിതാക്കൾ. ഞായറാഴ്ച വീട്ടില്‍നിന്ന് ഭക്ഷണവും കഴിച്ച് ഇറങ്ങിയ മകെൻറ ചേതനയറ്റ ശരീരമാണ് പിറ്റേന്ന് കൺമുന്നിൽ. അമ്മ ഭൂപതി നെഞ്ചുപൊട്ടുന്ന നിലവിളിയോടെയാണ് മകെൻറ അന്ത്യയാത്ര കണ്ടുനിന്നത്.
പിതാവ് മനോഹരന് പലപ്പോഴും തളർന്നുവീണു. ഇടക്ക് ബോധം വരുമ്പോള്‍ അലറിക്കരയും. ‘നാട്ടിലെത്തിയപ്പോള്‍ അച്ഛാ, ഞാനിവിടെ വീട്ടിലെത്തിയെന്ന് വിളിച്ചു പറഞ്ഞു. ഇന്നലെ ഹോസ്റ്റലില്‍ എത്തിയോ എന്ന് വിളിച്ച് ചോദിച്ചപ്പോഴാണ് എെൻറ കുട്ടിയെ കുത്തിയ വിവരം അറിയുന്നത്’- മനോഹരൻ പറയുന്നു. ആഗസ്റ്റിൽ അഭിമന്യുവിെൻറ സഹോദരി കൗസല്യയുടെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. അതിന് വകതേടിയുള്ള പാച്ചിലിലുമായിരുന്നു അഭിമന്യു.
പൊലിഞ്ഞത് കുടുംബത്തിെൻറ പ്രതീക്ഷ; നാടിെൻറ കൂട്ടുകാരൻ
മൂന്നാർ: എറണാകുളം മഹാരാജാസ് കോളജ് കാമ്പസിെല കൊലക്കത്തിയില്‍ പൊലിഞ്ഞത് ഒരു കര്‍ഷക തൊഴിലാളി കുടുംബത്തിെൻറ പ്രതീക്ഷയും സ്വപ്നങ്ങളും. നാട്ടുകാരുടെ കൂട്ടുകാരനായിരുന്ന പ്രിയപ്പെട്ട അഭിമന്യുവിെൻറ വേര്‍പാടിെൻറ വേദനയിലാണ് തമിഴ്നാട് അതിര്‍ത്തി മേഖലയിലെ പച്ചക്കറി ഗ്രാമമായ വട്ടവട. സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ് അഭിമന്യുവിെൻറ കുടുംബം.
പിതാവ് മനോഹരനും അമ്മ ഭൂപതി എന്ന ഭൂവയും കര്‍ഷക തൊഴിലാളികളാണ്. ഇവരുടെ തുച്ഛ വരുമാനംകൊണ്ടാണ് കുട്ടികളുടെ പഠനവും ജീവിതച്ചെലവുകളും മുേമ്പാട്ടുപോയിരുന്നത്. അതിനാൽതന്നെ അഭിമന്യുവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു ഈ കുടുംബം. കഷ്ടപ്പെടുന്ന മാതാപിതാക്കളെയും സഹോദരങ്ങളെയും നല്ലരീതിയില്‍ നോക്കുകയെന്നതായിരുന്നു അഭിമന്യുവിെൻറ സ്വപ്നവും. തനിക്ക് ജോലി കിട്ടിയാല്‍ ബുദ്ധിമുട്ടുകള്‍ മാറുമെന്ന് അഭിമന്യു മാതാപിതാക്കളോട് പറയുമായിരുന്നു.
എല്ലാവരോടും അടുത്തിടപഴകുന്ന അഭിമന്യു ഏവർക്കും പ്രിയപ്പെട്ടവനായിരുന്നു. മൂത്ത സഹോദരൻ പരശിത് പിതാവിനൊപ്പം കൃഷിപ്പണിയും ചേച്ചി കൗസല്യ പെരുമ്പാവൂരിലെ തുണിക്കടയിലും ജോലി ചെയ്യുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന അഭിമന്യു മറയൂർ പള്ളനാട്ടിൽ സെൻറ് മേരീസ് സ്കൂളിലാണ് ഒന്നു മുതൽ നാലു വരെ പഠിച്ചത്. പ്ലസ് ടു പൂര്‍ത്തീകരിച്ചത് കോവിലൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിലാണ്. ഉപരിപഠനത്തിനായി മഹാരാജാസിലേക്ക് പോകുമ്പോള്‍ വലിയ പ്രതീക്ഷകളാണുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
