അഭിമന്യു വധം: ഒരാൾകൂടി കസ്റ്റഡിയിൽ
text_fieldsകൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെട്ടൂർ സ്വദേശിയും പോപുലർ ഫ്രണ്ട് പ്രവർത്തകനുമായ അബ്ദുൽനാസറിനെയാണ് (25) പിടികൂടിയത്. തമിഴ്നാട്ടിൽ ഒളിവിലായിരുന്ന ഇയാൾ നാട്ടിലേക്ക് വരുംവഴി അങ്കമാലിക്കും ആലുവക്കും ഇടയിൽെവച്ചാണ് പിടിയിലായത്. ഇയാൾ നാട്ടിലേക്ക് വരുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് യാത്രാമധ്യേ എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത നെട്ടൂർ സംഘത്തിലെ പ്രധാനിയാണിയാൾ. ഒളിവിൽ കഴിയുന്ന മറ്റു ചില പ്രതികളെക്കുറിച്ച വിവരം ഇയാളിൽനിന്ന് ലഭിച്ചതായാണ് സൂചന. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. കേസിൽ 30 പ്രതികളാണുള്ളത്. ഇതിൽ 15 പേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
