അഭിമന്യു വധം: നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി
text_fieldsകൊച്ചി: മഹാരാജാസ് കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി. കസ്റ്റഡിയിലെ ചോദ്യം ചെയ്യലിനുശേഷം, 17 മുതൽ 20 വരെ പ്രതികളായ നെട്ടൂർ സ്വദേശി സെയ്ഫു എന്ന െസയ്ഫുദ്ദീൻ(27), മട്ടാഞ്ചേരി സ്വദേശികളായ അനസ് (31), നവാസ് (39), പനയപ്പിള്ളി സ്വദേശി ജിഫ്രിൻ (27) എന്നിവരെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഹാജരാക്കിയത്. ഇവരെ റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു.
കേസിൽ ഇതുവരെ 25 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 15 പേർ ആക്രമണത്തിൽ പെങ്കടുത്തവരും മറ്റ് 10 പേർ ആക്രമണ സംഘത്തിലുള്ള പ്രതികളെ സഹായിച്ചവരുമാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്.
അഭിമന്യുവിെൻറ സ്വപ്‌നവീടിന് 23ന് കല്ലിടും
മറയൂർ: അഭിമന്യുവിെൻറ കുടുംബത്തിന് വീടൊരുങ്ങുന്നു. ശിലാസ്ഥാപനം 23ന് രാവിലെ 11ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍വഹിക്കും. 20 ലക്ഷം രൂപ െചലവില്‍ 1000 ചതുരശ്ര അടിയിലാണ് കുടുംബത്തിനായി വീടൊരുങ്ങുന്നത്. വീടുവെക്കാൻ അഭിമന്യുവിെൻറ നാടായ കൊട്ടക്കാമ്പൂരിന് സമീപം 8.5 ലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍നിന്ന് മുടക്കി 10 സെൻറ് സ്ഥലം പിതാവായ മനോഹരെൻറ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
