Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യൂ വധം: സി.സി...

അഭിമന്യൂ വധം: സി.സി ടി.വി ദൃശ്യങ്ങളുടെ പകർപ്പ്​ പ്രതിക്ക്​ നൽകണം -ഹൈകോടതി

text_fields
bookmark_border
Abhimanyu-Murder-Case
cancel
camera_alt????????

കൊച്ചി: മഹാരാജാസ്​ കോളജ്​ വിദ്യാർഥി അഭിമന്യൂവി​​െൻറ ​െകാലപാതകവുമായി ബന്ധപ്പെട്ട തെളിവായ സി.സി ടി.വി ദൃശ്യ ങ്ങളുടെ പകർപ്പ്​ പ്രതിക്ക്​ നൽകണമെന്ന്​ ഹൈകോടതി. സി.സി ടി.വി ദൃശ്യങ്ങൾ തൊണ്ടിമുതലി​​െൻറ പരിധിയിൽ വരില്ലെന് നും ​േരഖാപരമായ തെളിവുകളാണെന്നും വിലയിരുത്തിയാണ്​ ജസ്​റ്റിസ്​ രാജ വിജയരാഘവ​​െൻറ ഉത്തരവ്​. രേഖാപരമായ തെളിവുക ൾ പ്രോസിക്യൂഷൻ കേസ്​ സ്ഥാപിക്കാൻ ഉപയോഗിക്കുന്നവയാണെന്നതിനാൽ പ്രതിരോധത്തിനായി പ്രതിക്ക്​ പകർപ്പ്​ കിട്ടാൻ അവകാശമു​ണ്ടെന്ന്​ കോടതി ചൂണ്ടിക്കാട്ടി. സി.സി ടി.വി ദൃശ്യങ്ങളുടെ പകർപ്പ്​ നൽകണമെന്ന ആവശ്യം കീഴ്​​കോടതി നിഷേധിച്ചതിനെ തുടർന്ന്​ രണ്ടാംപ്രതിയും പള്ളുരുത്തി സ്വദേശിയുമായ ജിസാല്‍ റസാഖ് നല്‍കിയ ഹരജിയിലാണ്​ സിംഗിൾബെഞ്ചി​​െൻറ ഉത്തരവ്​.

അന്വേഷണത്തി​​െൻറ ഭാഗമായി ശേഖരിച്ച മൂന്ന്​ സി.സി ടി.വി ദൃശ്യങ്ങൾ ഫോറൻസിക്​ റിപ്പോർട്ട്​ സഹിതം വിചാരണ കോടതിക്ക്​ പ്രോസിക്യൂഷൻ സമർപ്പിച്ചിരുന്നു. ദൃശ്യങ്ങളുടെ പകര്‍പ്പും ഫോറന്‍സിക് റിപ്പോര്‍ട്ടും വേണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. എന്നാൽ, പരിശോധന റിപ്പോർട്ട്​ നൽകാൻ നിർദേശിച്ച കീഴ്​കോടതി ദൃശ്യം വേണമെന്ന ആവശ്യം തള്ളുകയായിരുന്നു​. ഇതിനെതിരെയാണ്​ ഹൈകോടതിയെ സമീപിച്ചത്​.

2010 ഒക്​ടോബർ 10ന്​ നിലവിൽവന്ന തെളിവ്​ നിയമത്തിലെ ഭേദഗതിയിലൂടെ ഇലക്​ട്രോണിക്​സ്​ റെക്കോഡുകളും രേഖാപരമായ തെളിവുകളുടെ പരിധിയിൽ വന്നതായി കോടതി ചൂണ്ടിക്കാട്ടി. തൊണ്ടിമുതലായ ആയുധങ്ങൾ, ഇരയോ പ്രതിയോ ഉപയോഗിച്ച വസ്​ത്രങ്ങൾ തുടങ്ങിയവ പ്രതികൾക്ക്​ നൽകാൻ നിയമപരമായി കഴിയില്ല. എന്നാൽ, സാ​ങ്കേതികവിദ്യ വളരുകയും ഇലക്​ട്രോണിക്​സ്​ റെക്കോഡുകൾ രേഖാപരമായ തെളിവുകൾ ആവുകയും ചെയ്​തതോടെ സി.സി ടി.വി ദൃശ്യങ്ങൾ അതി​​െൻറ പരിധിയിലായി. കീഴ്​കോടതി ഉത്തരവ്​ ഗൗരവമുള്ള തെറ്റാണെന്ന്​ വ്യക്തമാക്കിയാണ്​ ഹൈകോടതി വിധി പ്രഖ്യാപിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsAbhimanyu murder case
News Summary - Abhimanyu Murder Case High Court -Kerala News
Next Story