Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യു വധം: മൂന്ന്​...

അഭിമന്യു വധം: മൂന്ന്​ പ്രതികളുടെ ജാമ്യഹരജി തള്ളി

text_fields
bookmark_border
അഭിമന്യു വധം: മൂന്ന്​ പ്രതികളുടെ ജാമ്യഹരജി തള്ളി
cancel

കൊച്ചി: മഹാരാജാസ് കോളജ്​ വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മൂന്നുപേരുടെ ജാമ്യഹരജി ഹൈകോടതി തള്ളി. നാലാംപ്രതി ബിലാല്‍ സജി, അഞ്ചാംപ്രതി ഫാറൂഖ് അമാനി, എട്ടാംപ്രതി ആദില്‍ ബിന്‍ സലിം എന്നിവരുടെ ഹരജികളാണ്​ തള്ളിയത്​. ജൂലൈ രണ്ടിന് മഹാരാജാസ് കോളജിനുസമീപം നടന്ന കൊലപാതകത്തെതുടർന്ന്​ എറണാകുളം സെന്‍ട്രല്‍ പൊലീസാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഇനിയും ഏഴ്​ പ്രതികളെ പിടികൂടാനുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ചുവരെഴുത്തു മായ്ച്ചത് അനാവശ്യ പ്രകോപനം ലക്ഷ്യമിട്ടാണെന്നുവേണം കരുതാൻ. പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനെ ശരിവെക്കുന്നതാണെന്ന്​ ഉത്തരവില്‍ പറയുന്നു. അന്നേദിവസം എന്തെങ്കിലും മോശമായ കാര്യങ്ങള്‍ സംഭവിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. വാക്കുതര്‍ക്കം അതിവേഗം ഏകപക്ഷീയ ആക്രമണമായി മാറുകയായിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത ഓരോരുത്തര്‍ക്കും പ്രത്യേകം ചുമതലയുണ്ടായിരുന്നെന്നാണ് പ്രോസിക്യൂഷ​ൻ വാദിക്കുന്നത്.

മുറിവേറ്റ ഓരോരുത്തര്‍ക്കും ഓരോ മുറിവ്​ മാത്രമേ ഏറ്റിട്ടുള്ളൂ. അഭിമന്യുവി​​​െൻറ മുറിവ് മരണത്തിന് കാരണമായി. ഇത്​ ആസൂത്രിത ആക്രമണസാധ്യതയാണ്​ നൽകുന്നത്​. ആക്രമണത്തിന​ുമുമ്പ് പ്രതികള്‍ ഫോണില്‍ സംസാരിച്ചത്​ ഗൂഢാലോചനയുടെ സൂചനയും നൽകുന്നു. ഈ പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി ഹരജികള്‍ തള്ളുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtkerala newsmalayalam newsAbhimanyu murder case
News Summary - Abhimanyu Murder case high court -Kerala News
Next Story