You are here

സി.പി.എം എം.എൽ.എയുടെ ഭാര്യയുടെ ഫേസ്​ബുക്ക്​​ പോസ്​റ്റ്​ വിവാദത്തിൽ; നേതൃത്വം ഇടപെട്ട്​ പിൻവലിപ്പിച്ചു

  • അഭിമന്യുവി​െൻറ കൊലയാളികളെ സംരക്ഷിക്കുന്നത്​ ആരെന്ന്​ പാർട്ടി അന്വേഷിക്കണം

23:32 PM
11/07/2018

കൊ​ച്ചി: അ​ഭി​മ​ന്യു​വി​​​​​െൻറ കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​ത്​ ആ​രെ​ന്ന്​ സി.​പി.​എം ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന​ത​ട​ക്കം പ​രാ​മ​ർ​ശ​ങ്ങ​ള​ട​ങ്ങി​യ പാ​ർ​ട്ടി എം.​എ​ൽ.​എ​യു​ടെ ഭാ​ര്യ​യു​ടെ ഫേ​സ്​​ബു​ക്ക്​ പോ​സ്​​റ്റ്​ വി​വാ​ദ​ത്തി​ൽ. ആ​ർ.​എ​സ്.​എ​സി​നെ​യും എ​സ്.​ഡി.​പി.​െ​എ​യെ​യും പ്രാ​ദേ​ശി​ക സി.​പി.​എം നേ​തൃ​ത്വം സ​ഹാ​യി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച സൂ​ച​ന​ക​ളു​ള്ള പോ​സ്​​റ്റ്​ പാ​ർ​ട്ടി​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കു​ന്ന​താ​ണ്. സു​ഹൃ​ത്താ​യ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ൾ ആം​ഗ്ലോ ഇ​ന്ത്യ​ൻ എം.​എ​ൽ.​എ ജോ​ൺ ഫെ​ർ​ണാ​ണ്ട​സി​​​​​െൻറ ഭാ​ര്യ എ​ൻ.​പി. ജെ​സി​യാ​ണ്​ പ​ങ്കു​വെ​ച്ച​ത്. പോ​സ്​​റ്റ്​ ച​ർ​ച്ച​യാ​യ​തി​നെ​ത്തു​ട​ർ​ന്ന്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പാ​ർ​ട്ടി നേ​തൃ​ത്വം ഇ​ട​പെ​ട്ട്​ പി​ൻ​വ​ലി​പ്പി​ച്ചു.

ജോ​ൺ ഫെ​ർ​ണാ​ണ്ട​സി​​​​​െൻറ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണെ​ന്ന മു​ഖ​വു​ര​യോ​ടെ​യാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​തെ​ന്ന്​ സ്​​കൂ​ൾ ജീ​വ​ന​ക്കാ​രി കൂ​ടി​യാ​യ ജെ​സി​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു. പ​ശ്ചി​മ കൊ​ച്ചി​യി​ലെ വ​ർ​ഗീ​യ​പ്രീ​ണ​നം അ​വ​സാ​നി​പ്പി​ക്കാ​ൻ സി.​പി.​എം ജി​ല്ല സെ​ക്ര​േ​ട്ട​റി​യ​റ്റം​ഗ​മാ​യ ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്​ എ​ന്തു​കൊ​ണ്ട്​ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​യി​രു​ന്നു​ ഉ​ദ്യോ​ഗ​സ്​​ഥ​​​​​െൻറ ചോ​ദ്യം. കൊ​ച്ചി​യി​ലെ അ​മ​രാ​വ​തി ഗ​വ. യു.​പി. സ്​​കൂ​ളി​​​​​െൻറ സ്​​ഥ​ലം കൈ​യേ​റി ഗേ​റ്റും ബോ​ർ​ഡും വെ​ക്കാ​ൻ ഹി​ന്ദു വ​ർ​ഗീ​യ വാ​ദി​ക​ൾ​ക്ക്​ സി.​പി.​എം നേ​തൃ​ത്വം ഒ​ത്താ​ശ ചെ​യ്​​തു. കൗ​ൺ​സി​ല​ർ​മാ​ർ ഇ​തി​ന്​ മൗ​നാ​നു​വാ​ദം ന​ൽ​കി. ഒ​ത്താ​ശ ചെ​യ്​​ത​വ​രു​ടെ പോ​ക്ക​റ്റി​ൽ ല​ക്ഷ​ങ്ങ​ൾ വീ​ണു. ഫോ​ർ​ട്ട്​​കൊ​ച്ചി ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ മൗ​നം എ​ന്തൊ​ക്കെ​യോ ക​ളി​ക​ൾ ന​ട​ന്ന​തി​​​​​െൻറ ല​ക്ഷ​ണ​മാ​ണ്. 

എ​സ്.​ഡി.​പി.​െ​എ​യെ സ​ഹാ​യി​ക്കു​ന്ന​ത്​ മു​ഖ്യ​ധാ​രാ രാ​ഷ്​​ട്രീ​യ​ക്കാ​രാ​ണ്. എ​ല്ലാ പാ​ർ​ട്ടി​യി​ലും ഇ​വ​ർ നു​ഴ​ഞ്ഞു​ക​യ​റി​യി​ട്ടു​ണ്ട്. അ​വ​രി​ൽ​നി​ന്ന്​ ല​ക്ഷ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക​സ​ഹാ​യ​മ​ട​ക്കം ല​ഭി​ക്കു​ന്നു. പ​ക​ൽ സി.​പി.​എ​മ്മും കോ​ൺ​ഗ്ര​സു​മാ​യി ന​ട​ക്കു​ന്ന ഇ​വ​ർ രാ​ത്രി​യി​ൽ ആ​ർ.​എ​സ്.​എ​സും എ​സ്.​ഡി.​പി.​െ​എ​യും ആ​കു​ന്നു. ഇ​വ​രാ​ണ്​ അ​ഭി​മ​ന്യു​വി​നെ കൊ​ന്ന​വ​ർ​ക്ക്​ എ​ല്ലാ സം​ര​ക്ഷ​ണ​വും ന​ൽ​കി​യ​ത്. തോ​പ്പും​പ​ടി​യി​ൽ വ​ന്നി​റ​ങ്ങി​യ കൊ​ല​യാ​ളി​ക​ൾ​ക്ക്​ ആ​രു​ടെ സം​ര​ക്ഷ​ണ​മാ​ണ്​ കി​ട്ടി​യ​തെ​ന്ന്​ പാ​ർ​ട്ടി അ​ന്വേ​ഷി​ക്ക​ണം. ഇ​വ​രു​ടെ ഒാ​ശാ​രം പ​റ്റാ​ത്ത ജോ​ൺ ഫെ​ർ​ണാ​ണ്ട​സ്​ ഇ​ത്​ അ​വ​സാ​നി​പ്പി​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി ജെ​സി​യു​ടെ പോ​സ്​​റ്റി​ലു​ണ്ട്. ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്നും സ്​​കൂ​ൾ ഗ്രൗ​ണ്ട്​ ​ ഹി​ന്ദു വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക്​ വി​ട്ടു​കൊ​ടു​​ക്കേ​ണ്ട സ്​​ഥ​ല​മ​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ്​ ഡി.​​വൈ.​എ​ഫ്.​െ​എ സം​സ്​​ഥാ​ന സ​മി​തി മു​ൻ അം​ഗം കൂ​ടി​യാ​യ ജെ​സി കു​റി​പ്പ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ​‘ക​മ​ൻ​റു​ക​ളു​മാ​യി നി​ര​വ​ധി പേ​ർ ജെ​സി​ക്ക്​ പി​ന്തു​ണ അ​റി​യി​ച്ചു. 

തെ​റ്റു​ക​ൾ തി​രു​ത്ത​പ്പെ​ട​ണമെന്ന്​ രണ്ടാമത്തെ പോസ്​റ്റ്​

ആ​ദ്യ പോ​സ്​​റ്റ്​ പി​ൻ​വ​ലി​ച്ച്​ ജെ​സി ഫേ​സ്​​ബു​ക്കി​ൽ ര​ണ്ടാ​മ​തി​ട്ട പോ​സ്​​റ്റ്​ ഇ​ങ്ങ​നെ: ‘ഞാ​ൻ ഇ​ന്ന​ലെ ഫോ​ർ​ട്ട്കൊ​ച്ചി അ​മ​രാ​വ​തി ഗ​വ. യു.​പി സ്കൂ​ളി​​​െൻറ ഗ്രൗ​ണ്ട് ഹി​ന്ദു തീ​വ്ര​വാ​ദി​സം​ഘം കൈ​യേ​റി​യ​തി​ന് എ​തി​രെ ഒ​രു പോ​സ്​​റ്റ്​ ഇ​ട്ടി​രു​ന്നു. കൊ​ച്ചി​യി​ലെ രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ട​പെ​ടു​ന്നി​െ​ല്ല​ന്ന എ​​​െൻറ ഉ​ദ്യോ​ഗ​സ്ഥ​ത​ല സു​ഹൃ​ത്തു​ക്ക​ളി​ൽ ഒ​രാ​ളു​ടെ ആ​വ​ലാ​തി​യാ​ണ് ഞാ​ൻ ഇ​ട്ട​ത്. അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ൽ ശ​രി​യു​ണ്ടെ​ങ്കി​ൽ തെ​റ്റു​ക​ൾ തി​രു​ത്ത​പ്പെ​ട​ണം. അ​ഭി​മ​ന്യു​വി​നെ നി​ഷ്​​ഠു​രം കൊ​ല​പ്പെ​ടു​ത്തി​യ എ​സ്.​ഡി.​പി.​െ​എ സം​ഘ​ത്തി​ന് സി.​പി.​എ​മ്മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ഞാ​ൻ പ​റ​ഞ്ഞി​ട്ടി​ല്ല. കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ച്ച​വ​ർ ആ​രാ​ണെ​ന്ന് പാ​ർ​ട്ടി ക​ണ്ടെ​ത്ത​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. കൊ​ച്ചി​യി​ൽ സി.​പി.​എം ശ​ക്ത​മാ​ണ്. ആ ​ശ​ക്തി കൊ​ല​യാ​ളി സം​ഘ​ത്തെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ഇ​ട​പെ​ട​ണം. എ​സ്.​ഡി.​പി.​െ​എ മു​ഖ്യ​ധാ​ര രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ നു​ഴ​ഞ്ഞ് ക​യ​റി​യി​ട്ടു​ണ്ടെ​ങ്കി​ൽ  ഇ​ല്ലാ​യ്​​മ ചെ​യ്യേ​ണ്ട​ത് അ​ത​ത് രാ​ഷ്​​ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളാ​ണ്. 
ഈ ​പോ​സ്​​റ്റി​നെ അ​ഭി​മ​ന്യു​വി​നെ കൊ​ന്ന​വ​രെ സം​ര​ക്ഷി​ച്ച​ത് സി.​പി.​എം എ​ന്ന്​ വ്യാ​ഖ്യാ​നി​ച്ച്​ മു​ത​ലെ​ടു​പ്പ് വേ​ണ്ട. എ​​​െൻറ എ​ഫ്.​ബി പോ​സ്​​റ്റ്​ സി.​പി.​എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണാ​യു​ധ​മാ​യി എ​സ്.​ഡി.​പി.​െ​എ സം​ഘം ഉ​പ​യോ​ഗി​ക്കേ​ണ്ട. ആ ​പോ​സ്​​റ്റ്​ ഞാ​ൻ പി​ൻ​വ​ലി​ക്കു​ന്നു.’

Loading...
COMMENTS