വഴിത്തിരിവായത് ആദിലിന്റെ അറസ്റ്റ്; പൊലീസിന് ആശ്വാസം
text_fieldsകൊച്ചി: അഭിമന്യു വധക്കേസിൽ ഒന്നാംപ്രതി അറസ്റ്റിലായതോടെ പൊലീസിന് താൽക്കാലിക ആശ്വാസം. സംഭവം നടന്നതുമുതൽ അന്വേഷണ വഴികളിലെല്ലാം പൊലീസിെൻറ പിടിപ്പുകേടിനെക്കുറിച്ച് ആരോപണമുയർന്നിരുന്നു. കഴിഞ്ഞ ദിവസം കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റിയംഗമായ ആലുവ സ്വദേശി ആദിൽ അറസ്റ്റിലായതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
അഭിമന്യുവിനെ വധിച്ചശേഷം പ്രതികൾക്ക് നഗരംവിടാൻ കഴിഞ്ഞത് പൊലീസിെൻറ വീഴ്ചയാണെന്നായിരുന്നു ആദ്യ ആരോപണം. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരെ പലപ്പോഴായി കസ്റ്റഡിയിലെടുത്തെങ്കിലും പ്രധാനപ്രതികളിലേക്കെത്താൻ കഴിഞ്ഞില്ല. നിർണായക വിവരങ്ങൾ ലഭ്യമായെങ്കിലും ഇവർ ഒളിവിലാണെന്നായിരുന്നു വാദം. പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് പങ്കുവെച്ചു.
അഭിമന്യുവിനെ കൊന്നവരെ 10 ദിവസത്തിനുള്ളിൽ കണ്ടുപിടിച്ചില്ലെങ്കിൽ കുടുംബം ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്ന് പിതാവ് മനോഹരൻ പറഞ്ഞതോടെ സർക്കാറും ആഭ്യന്തര വകുപ്പും പൊലീസും സമർദത്തിലായി. ഇടത് പാർട്ടികളിൽനിന്നും വിദ്യാർഥി സംഘടനകളിൽനിന്നുമുൾപ്പെടെ വിമർശനമുയർന്നു.
സൈമൺ ബ്രിട്ടോ ഉൾപ്പെടെ നേതാക്കൾ പരസ്യമായി അതൃപ്തി അറിയിക്കുകയും ചെയ്തു. അന്വേഷണം വഴിമുട്ടുമെന്ന സാഹചര്യത്തിലാണ് ആദിൽ അറസ്റ്റിലാകുന്നത്. എസ്.എഫ്.ഐക്കാർ അടിച്ചാൽ തിരിച്ചടിക്കാൻ തീരുമാനിച്ചിരുന്നതായും ആയുധങ്ങൾ കരുതിയിരുന്നുവെന്നും ഇയാൾ മൊഴി നൽകി.
മുഹമ്മദിലേക്കുള്ള നിർണായക വിവരങ്ങളും ആദിൽ പങ്കുവെച്ചു. ഒളിയിടം ഉൾപ്പെടെ മനസ്സിലായതോടെ രഹസ്യനീക്കത്തിനൊടുവിൽ മുഹമ്മദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോൺ വിളികൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.
അതിനിടെ, സംസ്ഥാന നേതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ എസ്.ഡി.പി.ഐ കേന്ദ്രങ്ങൾ സമർദത്തിലായതും മുഹമ്മദിെൻറ അറസ്റ്റിേലക്ക് എത്താൻ സഹായിച്ചതായി പറയുന്നുണ്ട്.
അഭിമന്യു വധത്തിന് പിന്നാലെ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എസ്.ഡി.പി.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. ഹൈകോടതി മാർച്ചിനിടെ പൊലീസിെന ആക്രമിച്ച കേസുമായി ബന്ധപ്പെട്ടും ചിലർ അറസ്റ്റിലായിരുന്നു.
സർക്കാറിനോടും പാർട്ടിയോടും നന്ദി –അഭിമന്യുവിെൻറ പിതാവ്
മൂന്നാർ: മകനെ കൊലപ്പെടുത്തിയ മുഖ്യപ്രതിയെ പിടികൂടിയ സർക്കാറിനോടും പാർട്ടിയോടും നന്ദിയുണ്ടെന്ന് മഹാരാജാസിൽ കൊലചെയ്യപ്പെട്ട വിദ്യാർഥി അഭിമന്യുവിെൻറ പിതാവ് മനോഹരൻ.
പ്രതികൾക്ക് ജാമ്യം കിട്ടരുത്. ശിക്ഷ ഉറപ്പാക്കണം. കൊലപാതകിക്ക് ജാമ്യം നൽകിയാൽ മകെൻറ ആത്മാവിന് ശാന്തി ലഭിക്കില്ല. കോളജിൽ പഠിക്കുന്നതിനാണ് അഭിമന്യുവിനെ വിട്ടത്. എന്നാൽ, മകെൻറ ജീവൻ കളയുകയാണ് സാമൂഹിക വിരുദ്ധർ െചയ്തത് -മനോഹരൻ പറഞ്ഞു. 10 ദിവസത്തിനുള്ളില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ താനും ഭാര്യയും ജീവെനാടുക്കുമെന്ന് വീട്ടിലെത്തിയ കോളജ് അധികൃതരോട് ഇദ്ദേഹം പറഞ്ഞിരുന്നു.
24ാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 24 ാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മട്ടാഞ്ചേരി ഈരവേലി നെട്ടേപ്പറമ്പില് വീട്ടില്‍ നജീബിനെയാണ് ഇൗമാസം 21 വരെ ചോദ്യം ചെയ്യലിന് െപാലീസ് കസ്റ്റഡിയില്‍ വിട്ടത്. അതേസമയം, കേസിലെ 21, 22 പ്രതികളെ െപാലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം അനുവദിച്ചില്ല. ചളിക്കവട്ടം കണിയാവേലി വാക്കാട്ട് വീട്ടില്‍ അനൂബ്, തോപ്പുംപടി കളത്തിങ്കല്‍ വീട്ടില്‍ നിസാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിന് െപാലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യമാണ് കോടതി നിരസിച്ചത്. അതേസമയം, ഇരുവരെയും എറണാകുളം സബ് ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഇൗമാസം 21ന് വൈകീട്ട് നാലുവരെ ചോദ്യം ചെയ്യാനാണ് അനുമതി. നേരത്തേ, ഇരുവരെയും അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. ഇതിനാലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള ആവശ്യം കോടതി നിരസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
