Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ഭി​മ​ന്യു​ വധം:...

അ​ഭി​മ​ന്യു​ വധം: മുഖ്യപ്രതികളെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു

text_fields
bookmark_border
അ​ഭി​മ​ന്യു​ വധം: മുഖ്യപ്രതികളെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു
cancel

കൊ​ച്ചി: മ​ഹാ​രാ​ജാ​സ്​ കോ​ള​ജ്​ വി​ദ്യാ​ർ​ഥി അ​ഭി​മ​ന്യു​വി​​​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മൂ​ന്നു​ പ്ര​തി​ക​ളെ പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ ഒ​ന്നാം പ്ര​തി ചേ​ര്‍ത്ത​ല അ​രൂ​ക്കു​റ്റി വ​ടു​ത​ല ന​ദ്​​വ​ത്തു​ന​ഗ​ര്‍ ജാ​വേ​ദ് മ​ന്‍സി​ലി​ല്‍ ജെ.​ഐ. മു​ഹ​മ്മ​ദ്, അ​ഞ്ചാം പ്ര​തി ചു​ണ​ങ്ങം​വേ​ലി ചാ​മ​ക്കാ​ലാ​യി​ൽ ആ​ദി​ൽ, 25ാം പ്ര​തി ക​ണ്ണൂ​ര്‍ പി​ലാ​ക്ക​ൽ സൈ​ൻ വീ​ട്ടി​ൽ കെ.​കെ. ഷാ​ന​വാ​സ്​ എ​ന്നി​വ​രെ​യാ​ണ്​ എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി (ര​ണ്ട്) ജൂ​ലൈ 28 വ​രെ ​പൊ​ലീ​സ്​ ക​സ്​​റ്റ​ഡി​യി​ൽ വി​ട്ട​ത്.

ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റ്​ പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​നും ആ​ക്ര​മ​ണ​ത്തി​ന്​ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​മ​ട​ക്ക​മു​ള്ള​വ തി​രി​ച്ച​റി​യാ​നും പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ്​ ക​സ്​​റ്റ​ഡി അ​നു​വ​ദി​ച്ച​ത്. ഇ​തു​വ​രെ 13 പ്ര​തി​ക​ളാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​തി​ൽ അ​ഞ്ചു​പേ​ർ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടും എ​ട്ടു​പേ​രെ സ​ഹാ​യം ചെ​യ്​​ത​തി​നു​മാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.  

ക​സ്​​റ്റ​ഡി​യി​ലു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റു 12 പേ​രെ ക​ണ്ടെ​ത്താ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ അ​ന്വേ​ഷ​ണ​സം​ഘം. ആ​ക്ര​മ​ണ​ത്തി​ന്​ സ​ഹാ​യം ന​ൽ​കി​യ​വ​രി​ൽ ര​ണ്ടു​പേ​ർ ഒ​ളി​വി​ലാ​ണ്. ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പ്ര​തി​ക​ൾ​ക്ക്​ ക​ട​ന്നു​ക​ള​യാ​ൻ മ​റ്റ​ാ​രെ​ങ്കി​ലും സ​ഹാ​യം ചെ​യ്​​തി​ട്ടു​ണ്ടോ എ​ന്നും പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 24 ാം പ്ര​തി ഒാ​േ​ട്ടാ ഡ്രൈ​വ​ർ മ​ട്ടാ​ഞ്ചേ​രി ഈ​ര​വേ​ലി നെ​ട്ടേ​പ്പ​റ​മ്പി​ല്‍ വീ​ട്ടി​ല്‍ ന​ജീ​ബി​നെ റി​മാ​ൻ​ഡ്​​ ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsRemandAbhimanyu murder case
News Summary - Abhimanyu murder case- Accused in remand- Kerala news
Next Story