Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിമന്യു വധം;13 പ്രതികളെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു; ​പ്ര​തി​ക​ളെ​ല്ലാം ഒ​രേ വേ​ഷ​ത്തി​ലാ​ണ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്

text_fields
bookmark_border
അഭിമന്യു വധം;13 പ്രതികളെ ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു; ​പ്ര​തി​ക​ളെ​ല്ലാം ഒ​രേ വേ​ഷ​ത്തി​ലാ​ണ്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്
cancel
camera_alt

അഭിമന്യു വധക്കേസ് പ്രതികൾ എറണാകുളം ജില്ല കോടതിയിൽ ഹാജരായി മടങ്ങുന്നു

കൊ​ച്ചി: എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ൻ അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ചാ​ര​ണ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ച്ചു. ആ​ക്ര​മ​ണം ന​ട​ന്ന​പ്പോ​ൾ അ​ഭി​മ​ന്യു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​ന്നാം സാ​ക്ഷി സു​ബീ​ഷി​നെ​യാ​ണ്​ എ​റ​ണാ​കു​ളം സെ​ഷ​ൻ​സ്​ കോ​ട​തി​യി​ലെ വി​ചാ​ര​ണ​യു​ടെ ആ​ദ്യ ദി​വ​സം പ്രോ​സി​ക്യൂ​ഷ​ൻ വി​സ്ത​രി​ച്ച​ത്.

പ്ര​തി​ക​ളാ​യ പോ​പ്പു​ല​ർ ഫ്ര​ണ്ട്, കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​ർ എ​ല്ലാ​വ​രും ഒ​രേ വേ​ഷ​ത്തി​ലാ​ണ്​ ആ​ദ്യ ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. മു​ടി പ​റ്റേ വെ​ട്ടി, താ​ടി വ​ടി​ച്ച്​ ക​റു​ത്ത മു​ഖം​മൂ​ടി​യും തൊ​പ്പി​യും വെ​ള്ള​മു​ണ്ടും വെ​ള്ള​ഷ​ർ​ട്ടും ധ​രി​ച്ചാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ചാ​ര​ണ നേ​രി​ടു​ന്ന 16 പ്ര​തി​ക​ളും എ​ത്തി​യ​ത്. ഇ​ത്​ സാ​ക്ഷി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്​ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്നും ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും​ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ പ്ര​തി​ക​ൾ​ക്ക്​ താ​ക്കീ​ത്​ ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​മ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ ദൃ​ശ്യ​മെ​ടു​ത്ത് പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ എ​ല്ലാ​വ​രും ഒ​രേ വേ​ഷ​ത്തി​ലെ​ത്തി​യ​ത്.

കു​റ്റ​കൃ​ത്യം സം​ബ​ന്ധി​ച്ച് പൊ​ലീ​സി​ന് പ്ര​ഥ​മ വി​വ​രം ന​ൽ​കി​യ സാ​ക്ഷി​യാ​ണ്​ സു​ബീ​ഷ്. കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ്ര​തി​ക​ൾ മു​ഖം​മൂ​ടി മാ​റ്റി​യ​തി​നാ​ൽ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ ഇ​ടി​ക്ക​ട്ട കൊ​ണ്ട് ആ​ക്ര​മി​ച്ച റി​യാ​സ് ഹു​സൈ​ൻ, ക​ത്തി വീ​ശി​യ സ​നീ​ഷ് എ​ന്നി​വ​ര​ട​ക്കം 13 പേ​രെ സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു.

മൂ​ന്നു പേ​രെ തി​രി​ച്ച​റി​യാ​നാ​കു​ന്നി​ല്ലെ​ന്നും സു​ബീ​ഷ് അ​റി​യി​ച്ചു. സു​ബീ​ഷ​ട​ക്കം എ​ല്ലാ ദൃ​ക്സാ​ക്ഷി​ക​ളെ​യും ഒ​രു​മി​ച്ച് ക്രോ​സ് വി​സ്താ​രം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ച്ചെ​ങ്കി​ലും അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബം എ​തി​ർ​ത്തു. സാ​ക്ഷി​വി​സ്താ​രം വെ​ള്ളി​യാ​ഴ്ച തു​ട​രും. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ ജി. ​മോ​ഹ​ൻ​രാ​ജ്, പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ബി. ​രാ​മ​ൻ​പി​ള്ള, അ​ഭി​മ​ന്യു​വി​ന്‍റെ കു​ടും​ബ​ത്തി​നു​വേ​ണ്ടി അ​ഡ്വ. കെ.​എ​സ്. അ​രു​ൺ​കു​മാ​ർ തു​ട​ങ്ങി​യ​വ​രാ​ണ്​ ഹാ​ജ​രാ​കു​ന്ന​ത്.

ചു​വ​രെ​ഴു​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് 2018 ജൂ​ലൈ ര​ണ്ടി​ന് അ​ഭി​മ​ന്യു കോ​ള​ജ് ക​വാ​ട​ത്തി​ൽ കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ കു​ത്തേ​റ്റ് മ​രി​ച്ചെ​ന്നാ​ണ് കേ​സ്. 156 പ്രോ​സി​ക്യൂ​ഷ​ൻ സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ആ​ദ്യ​ഘ​ട്ടം വി​ചാ​ര​ണ നേ​രി​ടു​ന്ന​ത്​ കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ഇ​വ​രെ സ​ഹാ​യി​ച്ച​തി​ന് പ്ര​തി​ചേ​ർ​ത്ത 10 പേ​രു​ടെ വി​ചാ​ര​ണ പി​ന്നീ​ട് ന​ട​ക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abhimanyu murder: 13 accused identified
Next Story