അഭിമന്യു വധം: ആര്.എസ്.എസ് ഭീകരത തന്നെ –വെൽഫെയർപാർട്ടി
text_fieldsആലപ്പുഴ: പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ 15 വയസ്സുകാരൻ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവം ആർ.എസ്.എസിെൻറ ഭീകരവാദത്തെ തുറന്നുകാട്ടുന്നതാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. ഇന്ത്യയിലുടനീളം ഹിന്ദുത്വഭീകരവാദികൾ നടത്തുന്ന വംശഹത്യകൾക്കും ഭീകരവാദ പ്രവർത്തനത്തിനും നേതൃത്വംനൽകുന്ന സംഘമാണ് ആർ.എസ്.എസ്. കേരളത്തിൽ ആർ.എസ്.എസ് നടത്തുന്ന ഭീകര പ്രവർത്തനങ്ങളെ ഗൗരവത്തോടെ കണ്ട് നടപടി സ്വീകരിക്കാൻ ഇടതു സർക്കാർ തയാറാകാത്തതിെൻറ ഫലം കൂടിയാണ് ഇത്തരം കൊലപാതകങ്ങൾ. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആർ.എസ്.എസ് നടത്തുന്ന ആയുധശേഖരവും പരിശീലനവും നിരോധിക്കാനും കേരള സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

