അഭിമന്യൂവിെന വിളിച്ചുവരുത്തി കൊന്നു–സഹോദരൻ പരിജിത്
text_fieldsവട്ടവട (ഇടുക്കി): അഭിമന്യുവിെൻറ കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് ഉറച്ച് വിശ്വസിക്കുന്നതായി കുടുംബം. കുറച്ചുദിവസത്തേക്ക് വീട്ടിലെത്തിയ അഭിമന്യുവിനെ വിളിച്ചുവരുത്തിയാണ് കൊലക്കത്തിക്ക് ഇരയാക്കിയത്.
പ്രതികള്‍ക്ക് കഠിന ശിക്ഷ നല്‍കണമെന്നും ഇനിയൊരു കൊലപാതകം കാമ്പസുകളില്‍ ഉണ്ടാകരുതെന്നും അവർ പറയുന്നു.
എറണാകുളത്തുനിന്ന് ഡി.വൈ.എഫ്.ഐ പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിമന്യു വട്ടവടയിലെ വീട്ടിലെത്തിയത്. എന്നാല്‍, നിരന്തരം ഫോണ്‍വിളികള്‍ വന്നതിനാലാണ് അവൻ ഞായറാഴ്ച വൈകീട്ട് തന്നെ എറണാകുളത്തേക്ക് മടങ്ങിയത്. അഭിമന്യുവിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നടപടികള്‍ ഉണ്ടായെന്നും സഹോദരൻ പരിജിത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കലാലയ രാഷ്ട്രീയത്തിെൻറ പേരിൽ മരിക്കുന്ന അവസാനത്തെ ആളാകണം തെൻറ മകനെന്ന് വിലപിക്കുന്ന അഭിമന്യുവിെൻറ അച്ഛൻ, മനോഹരൻ ഘാതകരെ പിടികൂടി കടുത്തശിക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്നു.
പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സഹോദരി കൗസല്യ ഏറെ നാളായി അഭിമന്യുവിനെ കണ്ടിരുന്നില്ല. അവനെ ജീവനില്ലാതെ കാണേണ്ടി വന്നതിെൻറ സങ്കടത്തിൽനിന്ന് കരകയറിയിട്ടില്ല സഹോദരി. ഇവരുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയാണ്.
അഭിമന്യുവിെൻറ ശരീരത്തില്‍ കൊലക്കത്തി കുത്തിയിറക്കിയവരെ എത്രയും വേഗം നിയമത്തിെൻറ മുന്നില്‍ കൊണ്ടുവരണമെന്നുമാത്രമാണ് കുടുംബത്തിെൻറ ആവശ്യം. രാഷ്ട്രീയ-സാമൂഹിക സാംസ്കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര് ഇപ്പോഴും അഭിമന്യുവിെൻറ വീട്ടിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
