Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടി കുറുകെചാടി ഓട്ടോ മറിഞ്ഞ് 10 വാരിയെല്ലുകൾക്ക്‌ പൊട്ടൽ, ഗുരുതര പരിക്ക്; അഭിലാഷിന് വേണം നിങ്ങളുടെ സഹായം

text_fields
bookmark_border
ചികിത്സക്ക് 20 ലക്ഷത്തോളം രൂപ വേണം
പട്ടി കുറുകെചാടി ഓട്ടോ മറിഞ്ഞ് 10 വാരിയെല്ലുകൾക്ക്‌ പൊട്ടൽ, ഗുരുതര പരിക്ക്; അഭിലാഷിന് വേണം നിങ്ങളുടെ സഹായം
cancel

മുഹമ്മ: പട്ടി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു ഗുരുതര പരി​ക്കേറ്റ ഓട്ടോ ഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ നാട് കൈകോർക്കുന്നു. തണ്ണീർമുക്കം പതിനൊന്നാം വാർഡ് ചള്ളിയിൽ അഭിലാഷി (41)ന്റെ ശസ്ത്രക്രിയക്കായി ഞായറാഴ്ച്ച പുത്തനങ്ങാടി ഗ്രാമം ചികിത്സാ സഹായം സമാഹരിക്കും.

കഴിഞ്ഞ 13ന് ആയിരുന്നു അപകടം. ഓട്ടോയുടെ അടിയിൽപെട്ടുപോയ അഭിലാഷിന്റെ പത്തു വാരിയെല്ലുകൾക്ക്‌ പൊട്ടലും ഒടിവുമുണ്ട്. ശ്വാസകോശവും തകരാറിലായി. കൂടാതെ തോളിനും കാലിനും ഗുരുതര പരിക്കേറ്റു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഭിലാഷിന്റെ തോളിനു ശസ്ത്രക്രിയ നടത്തി. ഇനി ബാക്കി ശസ്ത്രക്രിയകൾക്കും ചികിത്സയ്ക്കുമായി 20 ലക്ഷത്തോളം രൂപ വേണ്ടിവരും.

അച്ഛനും അമ്മയും ഭാര്യയും രണ്ട് ചെറിയ കുട്ടികളും അടങ്ങുന്നതാണ് അഭിലാഷിന്റെ കുടുംബം. ഭർത്താവ് മരിച്ച സഹോദരിയുടെ കുടുംബത്തിനും ഏക പ്രതീക്ഷയും വരുമാനവും അഭിലാഷിന്റെ ഓട്ടോറിക്ഷ തൊഴിൽ മാത്രമായിരുന്നു. ഭാരിച്ച തുക കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയാത്ത സാഹചര്യത്തിലാണ് എൻ ആർ പ്രസാദ് ചെയർമാനും ടി വി ചിദം ബരൻ കൺവീനറുമായി ജനകീയ സമിതി രൂപീകരിച്ച് ഫണ്ട്‌ സമാഹരിക്കുന്നത്.

തണ്ണീർമുക്കം പഞ്ചായത്ത്‌ 10, 11, 12 വാർഡുകളിലാണ് ഞായർ ചികിത്സ സഹായം സമാഹരിക്കാൻ വീടുകളും സ്ഥാപനങ്ങളും സന്ദർശിക്കുക. കൂടാതെ ഫെഡറൽ ബാങ്ക് പുത്തന ങ്ങാടി ശാഖയിൽ അഭിലാഷിന്റെ പേരിലുള്ള അക്കൗണ്ടിലും സഹായം അയക്കാം. നമ്പർ : 13220100114601. ഐ എഫ് എസ് സി : എഫ് ഡി ആർ എൽ 0001322. ജി പേ : 9745516244 (അഭിലാഷ് ചള്ളിയിൽ ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Abhilash, injured as auto overturns while avoiding dog, seeking help
Next Story