You are here

അഭയ കേസ്​: കൂറുമാറിയ സാക്ഷികൾക്കെതിരെ സി.ബി.െഎ നിയമനടപടിക്ക്

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കേ​സി​​െൻറ വി​ചാ​ര​ണ​ക്കി​ടെ കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത്​ തു​ട​ർ​ന​ട​പ​ടി കൈ​ക്കൊ​ള്ളാ​നു​ള്ള നീ​ക്ക​ത്തി​ൽ സി.​ബി.​െ​എ. വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ കേ​സി​​െൻറ വി​ചാ​ര​ണ ആ​രം​ഭി​ച്ചെ​ങ്കി​ലും സി.​ബി.​െ​എ സു​പ്ര​ധാ​ന സാ​ക്ഷി​ക​ളെ​ന്ന്​ ക​ണ്ടെ​ത്തി​യ നാ​ലു​പേ​ർ​ ഇ​തു​വ​രെ കൂ​റു​മാ​റി. മ​റ്റ്​ മൂ​ന്ന്​ സാ​ക്ഷി​ക​ൾ കൂ​റു​മാ​റു​മെ​ന്ന സം​ശ​യ​ത്തി​ൽ അ​വ​രെ വി​സ്​​ത​രി​ക്കാ​ൻ ത​യാ​റാ​യ​തു​മി​ല്ല. കൂ​ടാ​തെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ആ​റു​പേ​ർ മ​രി​ക്കു​ക​യും ചെ​യ്​​തു. ഫ​ല​ത്തി​ൽ സി.​ബി.​െ​എ സ​മ​ർ​പ്പി​ച്ച സാ​ക്ഷി​പ്പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന 13പേ​ർ സി.​ബി.​െ​എ​ക്ക്​ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ​
 
കൂ​റു​മാ​റു​ന്ന​തി​ൽ ഏ​റെ​യും മ​ത​വി​ശ്വാ​സി​ക​ളാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ സാ​ക്ഷി​ക​ളെ ബൈ​ബി​ൾ തൊ​ട്ട്​ സ​ത്യം ചെ​യ്യി​പ്പി​ക്കു​ന്ന കാ​ര്യ​വും സി.​ബി.​െ​എ​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ​േക​സി​ൽ ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ നാ​ലാം​സാ​ക്ഷി സ​ഞ്ജു പി. ​മാ​ത്യു, 50ാം സാ​ക്ഷി സി​സ്​​റ്റ​ർ അ​നു​പ​മ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന​മാ​യും മൊ​ഴി മാ​റ്റി​യ​ത്. അ​തി​നു​പി​ന്നാ​ലെ കോ​ൺ​വ​െൻറി​ലെ ജീ​വ​ന​ക്കാ​രി അ​ച്ചാ​മ്മ​യും 21ാം സാ​ക്ഷി നി​ഷാ​റാ​ണി​യും മൊ​ഴി​മാ​റ്റി.

ക്രി​മി​ന​ൽ ച​ട്ട​പ്ര​കാ​രം കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് സി.​ബി.​ഐ ജോ​യ​ൻ​റ്​ ഡ​യ​റ​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​പ്പോ​ൾ കോ​ട​തി അ​വ​ധി​യാ​യ​തി​നാ​ൽ കേ​സി​​െൻറ വി​ചാ​ര​ണ നി​ർ​ത്തിെ​വ​ച്ചി​രി​ക്കു​ക​യാ​ണ്. സെ​പ്​​റ്റം​ബ​ർ 16ന്​ ​വി​ചാ​ര​ണ തു​ട​രും. അ​ധി​കൃ​ത​രു​ടെ അ​നു​മ​തി ല​ഭി​ച്ചാ​ൽ കോ​ട​തി ചേ​രു​േ​മ്പാ​ൾ ഇ​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ സി.​ബി.​െ​എ. കേ​സി​​െൻറ വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷ​മാ​യി​രി​ക്കും നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക.

ര​ഹ​സ്യ​മൊ​ഴി ന​ൽ​കി​യ സാ​ക്ഷി​ക​ൾ അ​ടി​ക്ക​ടി മൊ​ഴി തി​രു​ത്തു​ന്നെ​ന്നും കാ​ഴ്​​ച​ക്കാ​രാ​യി നി​ൽ​ക്കാ​നേ ക​ഴി​യു​ന്നു​ള്ളൂ​വെ​ന്നും വി​സ്​​താ​ര​ത്തി​നി​ടെ സി.​ബി.​ഐ കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. കൂ​റു​മാ​റി​യ സാ​ക്ഷി​ക​ൾ​ക്കെ​തി​രെ എ​ന്തു​കൊ​ണ്ട് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന്​ കോ​ട​തി ആ​രാ‍യു​ക​യും ചെ​യ്​​തു. അ​തി​​െൻറ​കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സി.​ബി.​ഐ തീ​രു​മാ​നി​ച്ച​ത്. 
 
Loading...
COMMENTS