Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയ കേസ്​: കൂറുമാറ്റം...

അഭയ കേസ്​: കൂറുമാറ്റം തുടരുന്നു, നോക്കിനിൽക്കാനേ കഴിയുന്നുള്ളൂവെന്ന്​ സി.ബി.​െഎ

text_fields
bookmark_border
sisiter-abhaya
cancel


*കേസ് ഇതര സംസ്ഥാനത്തേക്ക്​ മാറ്റാൻ ഹൈകോടതിയുടെ ഉപദേശം തേടാൻ മറുപടി
തിരുവനന്തപുരം: 27 വർഷത്തിനുശേഷം വിച ാരണ നടപടികൾ ആരംഭിച്ച സിസ്​റ്റർ അഭയ കൊലക്കേസിൽ സാക്ഷികൾ കൂറുമാറുന്നത്​ തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം സി.ബി.​ െഎ കോടതിയിൽ സാക്ഷിവിസ്​താരം ആരംഭിച്ച ഘട്ടത്തിൽ ആദ്യസാക്ഷിയായി വിസ്​തരിച്ച സിസ്​റ്റർ അനുപമ കൂറുമാറി. അതിന്​ പിന്നാലെയാണ്​​ നാലാംസാക്ഷിയും ചോളമണ്ഡലം ഫിനാൻസ് കമ്പനിയിലെ ജീവനക്കാരനുമായ സഞ്ജു പി. മാത്യു ചൊവ്വാഴ്​ച കൂറു മാറിയത്.

അഭയ കൊല്ലപ്പെടുന്ന ദിവസം പയസ് ടെൺത്​ കോൺവ​െൻറിന്​ പുറത്ത് ഒന്നാംപ്രതി ഫാ. തോമസ് എം. കോട്ടൂ​രി​െൻറ സ്‌കൂട്ടർ കണ്ടെന്നായിരുന്നു സഞ്ജു മുമ്പ്​ നൽകിയ രഹസ്യമൊഴി. എന്നാൽ, സാക്ഷിവിസ്​താരത്തിൽ ഇൗ മൊഴി മാറ്റി. പ്രോസിക്യൂഷൻ ഭാഗം നിരവധിതവണ രഹസ്യമൊഴിയിൽ പറഞ്ഞ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയെങ്കിലും അനുകൂല മൊഴിയുണ്ടായില്ല. ഇൗ സാഹചര്യത്തിൽ സാക്ഷിയെ കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന ​സി.ബി.​​െഎയുടെ ആവശ്യം കോടതി അംഗീകരിച്ചു.

കേസിലെ ഭൂരിഭാഗം സാക്ഷികളും സഭാവിശ്വാസികളായതിനാൽ അവർ സ്​ഥിരമായി കൂറുമാറുകയാണെന്നും ഇത് നിസ്സഹായതയോടെ നോക്കിനിൽക്കാനേ സാധിക്കുന്നുള്ളൂയെന്നും കോടതിയെ സി.ബി.​െഎ അറിയിച്ചു. ഇത്തരം സഹചര്യമാണുള്ളതെങ്കിൽ കേസ് നടപടികൾ ഇതര സംസ്ഥാനങ്ങളിലേക്ക്​ മാറ്റുന്ന കാര്യത്തിൽ ഹൈകോടതിയുടെ ഉപദേശം തേടാനും കൂറുമാറുന്ന സാക്ഷികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും കോടതി സി.ബി.ഐക്ക് നിർദേശംനൽകി. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ അടയ്ക്കാ രാജുവിനെ ഇന്ന്​ വിസ്തരിക്കും.

1992 മാർച്ച് 27നാണ്​ കോട്ടയം പയസ് ടെൺത്​ കോൺവ​െൻറിലെ കിണറ്റിൽ സിസ്​റ്റർ അഭയയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആദ്യം ലോക്കൽ പൊലീസും പിന്നീട്​ ക്രൈംബ്രാഞ്ചും അ​ന്വേഷിച്ച കേസിൽ 2009ലാണ്​ സി.ബി.​െഎ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്​. എന്നാൽ, സി.ബി.​െഎ പ്രതിപ്പട്ടികയിൽ ചൂണ്ടിക്കാട്ടിയിരുന്ന രണ്ടുപേരെ കോടതി ഒഴിവാക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്​തു. ഇപ്പോൾ ഫാ. തോമസ് എം. കോട്ടൂർ, സിസ്​റ്റർ സെഫി എന്നിവരാണ്​ വിചാരണ നേരിടുന്നത്​. കേസിൽ 177 സാക്ഷികളെയാണ്​ കോടതി മുമ്പാകെ വിസ്​തരിക്കുന്നത്​.

സ്വന്തം ലേഖകൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIabhaya case
News Summary - abhaya case
Next Story