അഭയകേസ്: പ്രതികൾ അന്വേഷണസംഘത്തെ സ്വാധീനിച്ചെന്ന്
text_fieldsസിസ്റ്റർ അഭയ
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾ അന്വേഷണ സംഘത്തിൽ സ്വാധീനം ചെലുത്തിയെന്ന് സി.ബി.ഐ പ്രോസിക്യൂട്ടർ.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഡീ.എസ്.ഐ വി.വി. അഗസ്റ്റിൻ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കൃത്രിമം കാട്ടിയതും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. സാമുവൽ തൊണ്ടി സാധനങ്ങൾ ആർ.ഡി.ഒ കോടതിയിൽനിന്ന് വാങ്ങിയശേഷം നശിപ്പിച്ചുകളഞ്ഞതും പ്രതികളുടെ സ്വാധീനം കൊണ്ടാണെന്നും പ്രോസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി. സി.ബി.ഐ കോടതിയിൽ നടക്കുന്ന അന്തിമവാദത്തിലാണ് സി.ബി.ഐ പ്രോസിക്യൂട്ടർ ഇക്കാര്യം വ്യക്തമാക്കിയത്.
നാലുദിവസമായി നടന്നുവരുന്ന പ്രോസിക്യൂഷൻ അന്തിമവാദം തിങ്കളാഴ്ച അവസാനിച്ചു. പ്രതിഭാഗത്തിെൻറ അന്തിമവാദം ഇന്ന് ആരംഭിക്കും.