അഭയ െകാലക്കേസ്: കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുണ്ടായിരുന്നു; െവളിപ്പെടുത്തലുമായി ഫോട്ടോഗ്രാഫർ
text_fieldsകോട്ടയം: അഭയയുടെ കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ കാണാമായിരുെന്നന്ന െവളിപ്പെടുത്തലുമായി പൊലീസിനുവേണ്ടി ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫർ. ആദ്യം പകര്‍ത്തിയ നാല് നിര്‍ണായക ചിത്രങ്ങള്‍ സി.ബി.ഐക്ക് ലഭിച്ചിട്ടില്ലെന്നും ഇയാൾ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസിനുവേണ്ടി 10 ഫോട്ടോയാണ് പകര്‍ത്തിയത്. അതിൽ ആെറണ്ണം മാത്രമാണ് സി.ബി.ഐക്ക് ലഭിച്ചത്. കൊല്ലപ്പെട്ട അഭയയുടെ പ്രധാനപ്പെട്ട നാല് ചിത്രമാണ് കാണാതായത്. ഇതിലെ മൂന്ന് ചിത്രത്തില്‍ അഭയയുടെ കഴുത്തിൽ നഖം കൊണ്ട് മുറിഞ്ഞ പാടുകള്‍ കാണാമായിരുന്നു -ഫോട്ടോഗ്രാഫര്‍ വർഗീസ് ചാക്കോ പറഞ്ഞു.
പൊലീസ് പറഞ്ഞതിെൻറ അടിസ്ഥാനത്തിലാണ് ചിത്രങ്ങള്‍ എടുത്തത്. അഭയയുടെ ശരീരത്തിെൻറ പിന്നിെല മുറിവുകളുടെ ചിത്രം എന്തുകൊണ്ട് എടുത്തില്ലെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ ചോദിച്ചിരുന്നു. പൊലീസ് അത്തരത്തിെല ചിത്രങ്ങൾ ആവശ്യപ്പെട്ടിരുന്നില്ലെന്നും കേസിലെ ഏഴാം സാക്ഷിയായിരുന്ന വർഗീസ് ചാക്കോ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

