അഭയ കേസ് വിചാരണക്ക് മൂന്നുമാസത്തെ സ്റ്റേ
text_fieldsെകാച്ചി: സിസ്റ്റർ അഭയ കേസിലെ വിചാരണ നടപടി മൂന്നുമാസത്തേക്ക് നിർത്തി ഹൈകോടതി ഉ ത്തരവ്. കേസിൽ തിരുവനന്തപുരം സി.ബി.ഐ കോടതിയിലുള്ള തുടർനടപടി മൂന്നുമാസത്തേക്ക് വിലക്കി ജസ്റ്റിസ് പി.ബി. സുരേഷ്കുമാറാണ് ഉത്തരവിട്ടത്. പ്രതികളെ നാർക്കോ പരിശോധന നടത്തിയ ഡോക്ടർമാരെ വിചാരണക്കോടതി വിസ്തരിക്കേണ്ടതില്ലെന്ന ഹൈകോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ അവരുടെ ആവശ്യം സിംഗിൾ ബെഞ്ച് അനുവദിക്കുകയായിരുന്നു.
നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരായ കൃഷ്ണവേണി, പ്രവീണ്‍ പര്‍വതപ്പ എന്നിവരെ സാക്ഷികളായി വിസ്തരിക്കാമെന്ന സി.ബി.ഐ കോടതി വിധി റദ്ദാക്കിയാണ് നേരേത്ത ഹൈകോടതി വിധിയുണ്ടായത്.
ഡോക്ടർമാരുടെ സാക്ഷിവിസ്താരത്തിനെതിരെ പ്രതികളായ ഫാ. തോമസ് കോട്ടൂർ, സിസ്റ്റർ സ്റ്റെഫി എന്നിവർ നൽകിയ ഹരജിയിലായിരുന്നു ഈ ഉത്തരവ്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ വിചാരണ താൽക്കാലികമായി നിർത്തണമെന്ന ആവശ്യം സി.ബി.ഐ വിചാരണക്കോടതിയിൽ ഉന്നയിച്ചെങ്കിലും അനുവദിച്ചില്ല. തുടർന്ന് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
