അഭയ കേസ്: പൂതൃക്കയിലിനെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകും
text_fieldsകോട്ടയം: അഭയ കേസിലെ രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ വിചാരണ കൂ ടാതെ സി.ബി.ഐ കോടതി വെറുതെ വിട്ട നടപടി ഹൈകോടതി ശരിവെച്ചതിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു.
ഫാ. ജോസ് പൂതൃക്കയിലിനെ സഹായിക്കുന്ന നിലപാടാണ് സി.ബി.ഐ ൈഹകോടതിയിൽ സ്വീകരിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൂതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിനെതിരെ ഹൈകോടതിയിൽ ഒരുവർഷം കഴിഞ്ഞ് ഫെബ്രുവരി 19നാണ് സി.ബി.ഐ അപ്പീൽ നൽകിയത്. എന്നാൽ, ഇപ്പോൾ വിധി പറഞ്ഞ ഹൈകോടതി ബെഞ്ചിൽ വരാതെ ബെഞ്ച് മാറ്റി മറ്റൊരു ബെഞ്ചിലാണ് അപ്പീൽ പരിഗണനക്ക് വന്നത്.
സി.ബി.ഐയുടെ ആത്മാർഥതയില്ലായ്മയാണ് ഇതിലൂടെ തെളിഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
