അഭയകേസ്: കുറ്റപത്രം 19ന് വായിക്കും
text_fieldsതിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിെൻറ കുറ്റപത്രം ഏപ്രിൽ 19ന് വായിക്കും. കേസിൽ ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരായിരിക്കും വിചാരണ നേരിടുക. മൂന്നാം പ്രതിയും ക്രൈംബ്രാഞ്ച് മുൻ എസ്.പിയുമായ കെ.ടി. മൈക്കിളിനെതിരായ നടപടിക്ക് കഴിഞ്ഞ ദിവസം ഹൈകോടതി താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റമുക്തനാക്കിയിരുന്നു. ഫാ.തോമസ് എം. കോട്ടൂരും സിസ്റ്റർ സെഫിയും സി.ബി.ഐ കോടതിയിൽ നൽകിയ വിടുതൽ തള്ളിയതിനെതിരെ ഇവർ സമർപ്പിച്ച ഹരജി ഹൈകോടതിയിൽ നിലനിൽക്കുന്നതിനാലാണ് കുറ്റപത്രം സി.ബി.െഎ കോടതി ബുധനാഴ്ച വായിക്കാതിരുന്നത്.
1992 മാർച്ച് 27ന് കേട്ടയത്ത് പയസ് ടെൻത് കോൺവെൻറിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റർ അഭയയുടെ മൃതദേഹം കണ്ടെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
