You are here

അഭയകേസ്: ഡോക്ടർമാരെ വിസ്തരിക്കരുതെന്ന ആവശ്യം കോടതി തള്ളി 

22:18 PM
19/10/2019

തി​രു​വ​ന​ന്ത​പു​രം: സി​സ്​​റ്റ​ർ അ​ഭ​യ കൊ​ല​ക്കേ​സി​ൽ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രെ വി​സ്ത​രി​ക്ക​രു​തെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​​െൻറ ആ​വ​ശ്യം കോ​ട​തി ത​ള്ളി. പ്ര​തി​ക​ളാ​യ തോ​മ​സ് കോ​ട്ടൂ​ർ, സി​സ്​​റ്റ​ർ സെ​ഫി എ​ന്നി​വ​രെ നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​രെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കാ​ണി​ച്ച് പ്ര​തി​ഭാ​ഗം സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യാ​ണ്​ സി.​ബി.​ഐ കോ​ട​തി ത​ള്ളി​യ​ത്. 

ഇ​ന്ത്യ​ൻ തെ​ളി​വ് നി​യ​മ​ത്തി​ലെ​ വ​കു​പ്പു​ക​ൾ പ്ര​കാ​രം സാ​ക്ഷി​ക​ൾ​ക്ക് സ​മ​ൻ​സ് ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​ഭാ​ഗ​ത്തി​​െൻറ ആ​വ​ശ്യം കോ​ട​തി ത​ള്ളി​യ​ത്. ബം​ഗ​ളൂ​രു ഫോ​റ​ൻ​സി​ക് വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​രാ​യ പ്ര​വീ​ൺ, കൃ​ഷ്ണ​വേ​ണി എ​ന്നി​വ​രെ വി​സ്ത​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പ്ര​തി​ഭാ​ഗം കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, സാ​ക്ഷി​ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താം, അ​ത് തെ​ളി​വാ​യി സ്വീ​ക​രി​ച്ചാ​ൽ പ്ര​തി​ഭാ​ഗ​ത്തി​ന് ത​ർ​ക്കം ഉ​ന്ന​യി​ക്കാം എ​ന്നും കോ​ട​തി പ​റ​ഞ്ഞു. സി​സ്​​റ്റ​ർ സെ​ഫി​യു​ടെ ക​ന്യ​കാ​ത്വ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ര​മ​യെ അ​ഭി​ഭാ​ഷ​ക ക​മീ​ഷ​ൻ  മു​ഖേ​ന വി​സ്ത​രി​ക്ക​ണം എ​ന്നു​കാ​ണി​ച്ച് സി.​ബി.​ഐ ഹ​ര​ജി ന​ൽ​കി. പ്ര​തി​ഭാ​ഗ​ത്തി​​െൻറ ത​ർ​ക്കം തി​ങ്ക​ളാ​ഴ്ച സ​മ​ർ​പ്പി​ക്കാ​നും നി​ർ​ദേ​ശി​ച്ചു.


 

Loading...
COMMENTS