Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുതിർന്ന...

മുതിർന്ന തീവണ്ടിയാത്രക്കാരുടെ ഇളവ് റദ്ദാക്കിയത് തിരുത്തണമെന്ന് സമദാനി ലോക്സഭയിൽ

text_fields
bookmark_border
MP Abdussamad Samadani
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇപ്പോഴും അവശ വിഭാഗങ്ങളുടെ ക്ഷേമത്തിലാണ് കൈവെക്കുന്നതെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. അതിന് തെളിവാണ് മുതിർന്ന യാത്രക്കാർക്കുണ്ടായിരുന്ന യാത്രാ ഇളവുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള നടപടിയെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. നടപടി പിൻവലിച്ച് ഇളവുകൾ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോർപറേറ്റ് കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന കേന്ദ്ര സാമ്പത്തികനയങ്ങൾ ന്യൂനപക്ഷങ്ങളെയും ദലിതരെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും പാർശ്വവൽകൃതരെയും തഴയുകയാണ് ചെയ്യുന്നതെന്ന് ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങൾ പാട്ടത്തിനു കൊടുക്കുന്നതും ഈ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും ദേശീയ താൽപര്യത്തിന് നിരക്കുന്നതല്ല. പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിന്‍റെ പ്രതീകങ്ങളും ദേശീയതയുടെ ചിഹ്നങ്ങളുമാണ്. കോഴിക്കോട് വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നതായും സമദാനി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:M P Abdussamad Samadani
News Summary - Abdussamad Samadani in loksabha
Next Story