പുനലൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണി ലീഗ് സ്ഥാനാർഥി; പി.എം.എ സലാം സംസ്ഥാന ജനറൽ സെക്രട്ടറി
text_fieldsപി.എം.എ സലാം, അബ്ദുറഹ്മാൻ രണ്ടത്താണി
മലപ്പുറം: പുനലൂരിൽ അബ്ദുറഹ്മാൻ രണ്ടത്താണിയെ മുസ്ലിം ലീഗ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല പി.എം.എ സലാമിന് നൽകി. തിരൂരങ്ങാടിയിൽ കെ.പി.എ മജീദിനെ മാറ്റി പി.എം.എ സലാമിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം പ്രവർത്തകർ ഉന്നയിച്ചിരുന്നു. ഇതിന് പകരമായാണ് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയത്. അതേസമയം, പേരാമ്പ്രയിലെ സ്ഥാനാർഥി പ്രഖ്യാപനം നീളുകയാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പാർട്ടി അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. എന്നാൽ, അന്ന് പേരാമ്പ്രയിലെയും പുനലൂരിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നില്ല.
അബ്ദുറഹ്മാൻ രണ്ടത്താണി നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയാണ്. 2006ലും 2011ലും താനൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. എന്നാൽ, 2016ൽ എൽ.ഡി.എഫിലെ വി. അബ്ദുറഹിമാനോട് പരാജയപ്പെട്ടു.
യു.ഡി.എഫിൽ ഇതുവരെ കേരള കോൺഗ്രസ് (എം) ആയിരുന്നു പേരാമ്പ്രയിൽ മത്സരിച്ചിരുന്നത്. ഇവർ മുന്നണി വിട്ടതോടെയാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്.
ഇവിടെ എം.എസ്.എഫ് മുൻ സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂരിനെ സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ടെന്ന് ലീഗ് പ്രവർത്തകരുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നുണ്ട്.
എന്നാൽ, ഒരു അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്നാണ് ചില ലീഗ് കേന്ദ്രങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. മന്ത്രി ടി.പി. രാമകൃഷ്ണനെ നേരിടാൻ കരുത്തൻതന്നെ വേണമെന്നാണ് യു.ഡി.എഫ് അണികൾ ചൂണ്ടിക്കാണിക്കുന്നത്.
മുസ്ലിം ലീഗ് സ്ഥാനാർഥികൾ:
വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേരി: യു.എ ലത്തീഫ്
മലപ്പുറം: പി.ഉബൈദുല്ല
ഏറനാട്: പി.കെ ബഷീർ
കൊണ്ടോട്ടി: ടി.വി ഇബ്രാഹീം
കോട്ടക്കൽ: ആബിദ് ഹുസൈൻ തങ്ങൾ
പെരിന്തൽമണ്ണ:നജീബ് കാന്തപുരം
മങ്കട: മഞ്ഞളാംകുഴി അലി
തിരൂർ: കുറുക്കോളി മൊയ്തീൻ
താനൂർ: പി.കെ ഫിറോസ്
തിരൂരങ്ങാടി: കെ.പി.എ മജീദ്
വള്ളിക്കുന്ന്: ഹമീദ് മാസ്റ്റർ
കോഴിക്കോട് സൗത്ത്: അഡ്വ.നൂർബിന റഷീദ്
കുറ്റ്യാടി: പാറക്കൽ അബ്ദുല്ല
കൊടുവള്ളി: എം.കെ മുനീർ
കുന്ദമംഗലം: ദിനേഷ് പെരുമണ്ണ (സ്വത)
തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്
അഴീക്കോട്: കെ.എം ഷാജി
കാസർകോട്: എൻ.എ നെല്ലിക്കുന്ന്
മഞ്ചേശ്വരം: എ.കെ.എം അഷ്റഫ്
മണ്ണാർക്കാട്: എൻ.ഷംസുദ്ദീൻ
ഗുരുവായൂർ: കെഎൻ.എ ഖാദർ
കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ
കൂത്തുപറമ്പ്: പൊട്ടൻകണ്ടി അബ്ദുല്ല
കോങ്ങാട്: യു.സി രാമൻ
പുനലൂർ: അബ്ദുറഹ്മാൻ രണ്ടത്താണി
എം.പി അബ്ദുസമദ് സമദാനി ലോക്സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പി.വി അബ്ദുൽ വഹാബും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

