Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമെസി വിവാദം: മുൻ...

മെസി വിവാദം: മുൻ മ​ന്ത്രി അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; കായികവകുപ്പിനെ മറികടന്ന് ഇടപെടലെന്ന് വിവരം

text_fields
bookmark_border
മെസി വിവാദം: മുൻ മ​ന്ത്രി അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു; കായികവകുപ്പിനെ മറികടന്ന് ഇടപെടലെന്ന് വിവരം
cancel
camera_alt

വി. അബ്ദുറഹിമാൻ

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്റീ​ന​ൻ ഫു​ട്ബാ​ൾ ടീ​മി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ളി​ൽ മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്​​ദു​റ​ഹി​മാ​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കു​ന്ന കൂ​ടു​ത​ൽ രേ​ഖ​ക​ളും തെ​ളി​വു​ക​ളും പു​റ​ത്ത്. സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും കാ​യി​ക​വ​കു​പ്പി​നെ​യും നോ​ക്കു​കു​ത്തി​യാ​ക്കി മ​ന്ത്രി​യും സ്​​പോ​ൺ​സ​ർ​മാ​രും ചേ​ർ​ന്നാ​ണ്​ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. സ്പോ​ൺ​സ​ർ​ക്കാ​യി നേ​രി​ട്ട് വാ​ദി​ക്കു​ന്ന വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ ഇ-​മെ​യി​ൽ സ​ന്ദേ​ശ​വും മ​ല​പ്പു​റ​ത്തെ കോ​ള​ജ്​ അ​ധ്യാ​പി​ക​ക്ക്​ മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക മെ​യി​ലു​ക​ളു​ടെ പ​ക​ർ​പ്പ്​ അ​യ​ച്ചെ​ന്ന വി​വ​ര​ങ്ങ​ളും പു​​റ​ത്തു​വ​ന്നു.

2025 ഒ​ക്ടോ​ബ​ർ 18ന് ​അ​ർ​ജ​ന്‍റീ​ന ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന്​ (എ.​എ​ഫ്.​എ) അ​യ​ച്ച ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​ൽ​ ക​രാ​ർ റ​ദ്ദാ​ക്കി​യ എ.​എ​ഫ്.​എ​ക്കെ​തി​രെ മു​ൻ​മ​ന്ത്രി രൂ​ക്ഷ​പ്ര​തി​ക​ര​ണം ന​ട​ത്തി. വി​ഷ​യ​ത്തി​ൽ സ​ർ​ക്കാ​റി​നും ബാ​ധ്യ​ത​യു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം ഈ ​സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

കാ​യി​ക വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്കാ​തെ അ​ർ​ജ​ന്‍റീ​ന ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത് അ​ബ്ദു​റ​ഹി​മാ​ൻ നേ​രി​ട്ടാ​ണെ​ന്ന് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്​​തം. ഇ​തി​ൽ ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ണ്ടെ​ന്നാ​ണ് കാ​യി​ക വ​കു​പ്പ് സ്പെ​ഷ​ൽ സെ​ക്ര​ട്ട​റി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം കാ​യി​ക​വ​കു​പ്പ് സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​റും മു​ഖേ​ന​യാ​ണ് എ​ല്ലാ ആ​ശ​യ​വി​നി​മ​യ​വും ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു വി. ​അ​ബ്​​ദു​റ​ഹി​മാ​ൻ ക​ഴി​ഞ്ഞ​ദി​വ​സം വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്.

സൗ​ഹൃ​ദ മ​ത്സ​ര ന​ട​ത്തി​പ്പ്​ സ്​​പോ​ർ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ബ്രോ​ഡ്​​കാ​സ്റ്റി​ങ്​ ക​മ്പ​നി​ക്ക്​ (ആ​ർ.​ബി.​സി) കൈ​മാ​റി സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ന്​ നാ​ലു​ദി​വ​സം മു​മ്പ്​ ആ​ർ.​ബി.​സി​യും എ.​എ​ഫ്.​എ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടെ​ന്ന് വ്യ​ക്​​ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്തു​വ​ന്നു. 2024 ഡി​സം​ബ​ർ 24നാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ.​എ​ഫ്.​എ​യു​മാ​യു​ള്ള ക​രാ​റി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ശ​യ​വി​നി​മ​യം ന​ൽ​കി​യ​ത്​ വി. ​അ​ബ്ദു​റ​ഹി​മാ​ന്‍റെ ഔ​ദ്യോ​ഗി​ക ഇ-​മെ​യി​ൽ ഐ.​ഡി​യി​ലും സ്പോ​ൺ​സ​റാ​യ റി​പ്പോ​ർ​ട്ട​ർ ക​മ്പ​നി എം.​ഡി​യു​ടെ ഇ- ​മെ​യി​ൽ വി​ലാ​സ​ത്തി​ലു​മാ​ണ്. ആ ​ക​രാ​ർ ലം​ഘി​ച്ച​തി​നെ​യാ​ണ്​ മു​ൻ​മ​ന്ത്രി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്. എ.​എ​ഫ്.​എ​യും ആ​ർ.​ബി.​സി​യും ത​മ്മി​ലു​ണ്ടാ​ക്കി​യ​ത്​ വെ​റും വാ​ണി​ജ്യ​ക​രാ​റ​ല്ലെ​ന്നും ഒ​രു രാ​ജ്യ​ത്തി​ന്‍റെ മു​ഴു​വ​ൻ വി​ശ്വാ​സ​വും ക​രാ​റി​ലു​ണ്ടെ​ന്നും മെ​യി​ലി​ൽ പ​റ​യു​ന്നു. കേ​ര​ള​ത്തി​ന്‍റെ ഉ​റ​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധ​മു​ണ്ടെ​ന്നും സ​ന്ദേ​ശ​ത്തി​ൽ മ​ന്ത്രി വ്യ​ക്​​ത​മാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V AbdurahimanArgentina Football TeamKeralamessi scam
News Summary - അബ്ദുറഹിമാന് കുരുക്ക് മുറുകുന്നു
Next Story