Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകിഡ്നി മാറ്റിവെക്കൽ...

കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അബ്ദുന്നാസിര്‍ മഅ്ദനി ആശുപത്രി​യിൽ

text_fields
bookmark_border
Abdul Nasar Madani
cancel

കൊച്ചി: കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. വിവിധ രോഗങ്ങൾ മൂലം അദ്ദേഹത്തിൻ്റെ ആരോഗ്യം ക്ഷയിക്കുകയും, തുടർച്ചയായി സ്ട്രോക്ക് വരികയും ക്രിയാറ്റിൻ വർദ്ധിക്കുകയും ചെയ്തതിനെ തുടർന്ന് കിഡ്നികൾ തകരാറിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഡയാലിസിസ് നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.

ഇതിന് വേണ്ടി ഒരു വർഷത്തിന് മുമ്പ് പെരിട്രോണിയൽ ഡയാലിസിന് വേണ്ടിയുള്ള സർജറിക്ക് വിധേയമാവുകയും പേരിട്രോണിയൽ ഡയാലിസിസ് ആരംഭിക്കുകയും ചെയ്തു. എന്നാൽ, ദുർബലമായ ശാരീരിക സാഹചര്യത്തിൽ മെഷീൻ ഉപയോഗിച്ചുള്ള പേരിട്രോണിയൽ ഡയാലിസിസ് സാധ്യമാവാതെ വരികയും തുടർന്ന് മാനുവൽ ഡയാലിസിസിലേക്ക് മാറുകയും ചെയ്തിരുന്നു . കഴിഞ്ഞ ഒരു വർഷമായി ദിനംപ്രതി

ഡയാലിസിസ് തുടരുകയായിരുന്നു. ഇതിനിടയിൽ രക്തസമ്മർദ്ദം നിരന്തരം ഉയരുകയും താഴുകയും ചെയ്യുന്ന അതിസങ്കീർണമായ ശാരീരിക അവസ്ഥയെ അഭിമുഖീകരിക്കുകയും നിരവധി തവണ മാസങ്ങളോളം നീണ്ടു നിൽക്കുന്ന ഹോസ്പിറ്റൽ വാസത്തിന് വിധേയമായി.

വിദഗ്ധ ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം പേരിട്രോണിയാൽ ഡയാലിസിസും ഹീമോഡയലിസിസും ഇടവിട്ട ദിവസങ്ങളിൽ ചെയ്തു കൊണ്ട് രക്തസമ്മർദ്ദ വ്യതിയാനം നിയന്ത്രണത്തിൽ ആക്കാനുള്ള ചികിൽസ രീതി തുടർന്നെങ്കിലും ദുർബലമായ ശാരീരിക സാഹചര്യത്തിൽ അതും അധിക കാലം തുടർന്നു പോകാൻ കഴിയുന്നില്ല.

കിഡ്‌നി മാറ്റിവയ്ക്കലല്ലാതെ മറ്റൊരു പരിഹാരവും ഇല്ല എന്ന മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് ഇഖ്ബാലിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടർന്നാണ് കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിൻ്റെ കുറവ് ഉണ്ടാകുമ്പോഴകുള്ള സ്ട്രോക്ക് മുലമുള്ള അബോധാവസ്ഥ , ഡയബറ്റിക് ന്യൂറോപ്പതി മൂലമുള്ള രക്തക്കുഴലുകളുടെ ദുർബലവസ്ഥ തുടങ്ങി മറ്റു അനവധി ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനാൽ സർജറി നടത്തുന്നത് ശ്രമകരമാണ്.

യുറീത്രൽ സ്ട്രിക്ച്ചറുമായ ബന്ധപ്പെട്ട സർജറിക്കും കൂടി അദ്ദേഹം വിധേയമാകേണ്ടിവരും. സർജറിക്ക് വിധേയനായ േശഷം അണുബാധ ഉണ്ടാകാതിരിക്കാനും സൂക്ഷ്മമായ ശാരീരിക നിരീക്ഷണത്തിനും വേണ്ടി ഒരു വർഷ കലത്തോളം ദീർഘമായി നീണ്ടുനിൽക്കുന്ന ആശുപത്രി സമാനമായ ജീവിത സാഹചര്യത്തിലൂടെയും അദ്ദേഹം കടന്നു പോകേണ്ടി വരുമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ ​െസക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു. സർജറി എളുപ്പമാകാനും പൂർണ്ണമായ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചെത്താനും നിരന്തരം പ്രാർത്ഥനകൾ തുടരണമെന്ന് മുഹമ്മദ് റജീബ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abdul nasar madanikidney transplant
News Summary - Abdunnasir Madani at the hospital for kidney transplant surgery
Next Story