അബ്ദുൽ റഹ്മാന് ഹജ്ജിന് പോകാം; സഹായ വാഗ്ദാനവുമായി മലപ്പുറം സ്വദേശി
text_fieldsമലപ്പുറം: ഹജ്ജിനായി സ്വരൂപിച്ച തുക ഉപയോഗിച്ച് പാവപ്പെട്ടവർക്ക് അരിയും പലചരക ്ക് സാധനങ്ങളും വാങ്ങി നൽകിയ അബ്ദുൽറഹ്മാന്‍ ഇനി ഹജ്ജിന് പോകാം. മംഗളൂരു ബന്ത്വ ാൾ ഗുഡിനഹള്ളി സ്വദേശിയായ ഇദ്ദേഹത്തിന് സഹായവാഗ്ദാനം നൽകിയിരിക്കുന്നത് മലപ്പുറം സ്വദേശിയാണ്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങളാണ് ഇക്കാര്യമറിയിച്ചത്. ഇതുസംബന്ധിച്ച മുനവ്വറലി തങ്ങളുടെ പോസ്റ്റ് കണ്ട മലപ്പുറം സ്വദേശി സഹായവാഗ്ദാനം അറിയിക്കുകയായിരുന്നു.
തുടർന്ന് തങ്ങൾ അബ്ദുൽറഹ്മാെൻറ കുടുംബത്തെ വിവരമറിയിച്ചു. കോവിഡ് കാലം മാറിയാൽ ഈ വർഷംതന്നെ അദ്ദേഹത്തിന് ഹജ്ജ് നിർവഹിക്കാം. അബ്ദുൽ റഹ്മാെൻറ സഹജീവിസ്നേഹം മകൻ ഇല്യാസ് പങ്കുവെച്ചതോടെ വാർത്തയായിരുന്നു.
