Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ബ്​​ദു​ല്ല​ക്കു​ട്ടി...

അ​ബ്​​ദു​ല്ല​ക്കു​ട്ടി സ​ഞ്ച​രി​ച്ച കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച സം​ഭ​വം: അ​സ്വാ​ഭാ​വി​ക​ത​യില്ലെ​ന്ന് പൊ​ലീ​സ്

text_fields
bookmark_border
അ​ബ്​​ദു​ല്ല​ക്കു​ട്ടി സ​ഞ്ച​രി​ച്ച കാ​റി​ല്‍ ലോ​റി ഇ​ടി​ച്ച സം​ഭ​വം: അ​സ്വാ​ഭാ​വി​ക​ത​യില്ലെ​ന്ന് പൊ​ലീ​സ്
cancel
camera_alt

എ.പി. അബ്​ദുല്ലക്കുട്ടിയുടെ കാർ കാടാമ്പുഴ പൊലീസ് സ്​റ്റേഷനിൽ

കോ​ട്ട​ക്ക​ൽ: ബി.​ജെ.​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്​​ദു​ല്ല​ക്കു​ട്ടി സ​ഞ്ച​രി​ച്ച കാ​റി​ല്‍ ടോ​റ​സ് ലോ​റി ഇ​ടി​ച്ച സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് കാ​ടാ​മ്പു​ഴ പൊ​ലീ​സ്. ദേ​ശീ​യ​പാ​ത ര​ണ്ട​ത്താ​ണി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. ക​യ​റ്റ​ത്തി​ല്‍ അ​ബ്​​ദു​ല്ല​ക്കു​ട്ടി സ​ഞ്ച​രി​ച്ച കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​പ്പോ​ള്‍ പി​റ​കി​ലു​ണ്ടാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഗ​താ​ഗ​ത​ത​ട​സ്സ​ത്തെ തു​ട​ർ​ന്ന് അ​ബ്​​ദു​ല്ല​ക്കു​ട്ടി സ​ഞ്ച​രി​ച്ച കാ​റി​ന് മു​ന്നി​ലു​ണ്ടാ​യി​രു​ന്ന കാ​ര്‍ പെ​ട്ടെ​ന്ന് ബ്രേ​ക്ക്​ ചെ​യ്തു. ഇ​തോ​ടെ അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ കാ​റും ബ്രേ​ക്കി​ട്ട് നി​ര്‍ത്തി​യ​തോ​ടെ തൊ​ട്ടു​പി​റ​കി​ലു​ണ്ടാ​യി​രു​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി ഡ്രൈ​വ​ര്‍ക്ക് ബ്രേ​ക്കി​ടാ​ന്‍ സാ​ധി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​കാ​ര​ണം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ട് നീ​ങ്ങി​യ കാ​ര്‍ മു​ന്നി​ലു​ള്ള കാ​റി​ൽ ഇ​ടി​ച്ച​ശേ​ഷം പി​റ​കി​ലേ​ക്ക് വ​ന്ന​തോ​ടെ ലോ​റി​യി​ല്‍ വീ​ണ്ടും ഇ​ടി​ച്ചു.

അ​ബ്​​ദു​ല്ല​ക്കു​ട്ടി​യു​ടെ ഡ്രൈ​വ​റു​ടെ പ​രാ​തി​യി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ലോ​റി ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് സു​ഹൈ​ലി​നെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തി ജാ​മ്യ​മ​നു​വ​ദി​ച്ചു. തി​രൂ​ര്‍ ആ​ല​ത്തി​യൂ​രി​ല്‍ റോ​ഡ് പ​ണി ന​ട​ക്കു​ന്നി​ട​ത്തേ​ക്ക് ക്വാ​റി മ​ണ്ണ​ടി​ച്ച ശേ​ഷം പു​ത്ത​ന​ത്താ​ണി വ​ഴി വേ​ങ്ങ​ര​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. എ​റ​ണാ​കു​ള​ത്ത് പാ​ർ​ട്ടി പ​രി​പാ​ടി ക​ഴി​ഞ്ഞ് ക​ണ്ണൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു അ​ബ്​​ദു​ല്ല​ക്കു​ട്ടി​.

പു​തി​യ രാ​ഷ്​​ട്രീ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​െൻറ പേ​രി​ൽ വേ​ട്ട​യാ​ട​പ്പെ​ടു​ക​യാ​ണെ​ന്ന്​ അ​ബ്​​ദു​ള്ള​ക്കു​ട്ടി കുറ്റപ്പെടുത്തി. മ​ല​പ്പു​റ​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​ടേ​ണ്ടി​വ​ന്ന അ​തി​ക്ര​മം അ​തി​െൻറ തു​ട​ർ​ച്ച​യാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ തെ​റി​യ​ഭി​ഷേ​കം സം​ബ​ന്ധി​ച്ച്​ പ​ല​കു​റി പ​രാ​തി ന​ൽ​കി​യി​ട്ടും പി​ണ​റാ​യി സ​ർ​ക്കാ​ർ കേ​സെ​ടു​ക്കു​ന്നി​ല്ലെന്നും അ​ദ്ദേ​ഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accidentAP abdullakuttyabdullakuttys car accident
News Summary - abdullakuttys car accident not unnatural police
Next Story