Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബ്ദുല്ലക്കുട്ടിയെ...

അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽനിന്ന് പുറത്താക്കി

text_fields
bookmark_border
അബ്ദുല്ലക്കുട്ടിയെ കോൺഗ്രസിൽനിന്ന് പുറത്താക്കി
cancel

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരില്‍ എ.പി. അബ്​ദുല്ലക്കുട്ടിയെ കോണ്‍ഗ്രസിൽനിന്ന്​ പുറത്താക്കി. അടിയന്തരമായി അദ്ദേഹത്തെ പുറത്താക്കുന്നതായി കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. അബ്​ദുല്ലക്കുട്ടി കോണ്‍ഗ്രസി​​െൻറയും പ്രവര്‍ത്തകരുടെയും പൊതുവികാരത്തിനും താൽപര്യങ്ങള്‍ക്കുമെതിരെ പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുകയാണെന്ന് മുല്ലപ്പള്ളി വാർത്തക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ഇതിന് വിശദീകരണം ചോദിച്ചപ്പോള്‍ നിലപാടില്‍ ഉറച്ചുനിന്ന്​ പരിഹാസപൂര്‍വമായ മറുപടിയാണ് നൽകിയത്. മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ തുടരുകയുമാണ്. സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ്​ പുറത്താക്കലെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ അറിയിച്ചു.

ലോക്‌സഭ തെരഞ്ഞെടുപ്പ്​ ഫലപ്രഖ്യാപനത്തിന്​ പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളെ ഗാന്ധിയന്‍ നയങ്ങളോടുപമിച്ച്​ അബ്​ദുല്ലക്കുട്ടി ഫേസ്​ബുക്ക് പോസ്​റ്റിട്ടത്. മോദിയെ എതിർക്കുന്ന കോണ്‍ഗ്രസിന് ഇത്​ തിരിച്ചടിയായി. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി-യോഗത്തിലെ പ്രാഥമിക വിലയിരുത്തലുകൾക്ക്​ പിന്നാലെ അ​േദ്ദഹത്തിന്​ പാർട്ടി കാരണം കാണിക്കൽ നോട്ടീസ്​ നൽകി​. ഇതിന്​ പിന്നാലെ പാർട്ടി മുഖപത്രം അബ്​ദുല്ലക്കുട്ടിയുടെ നിലപാടിനെതിരെ ശക്തമായി പ്രതികരിച്ചു. എന്നിട്ടും അബ്​ദുല്ലക്കുട്ടി, ​േമാദി സ്​​തുതിയുടെ കാര്യത്തിൽ നിലപാടിൽ ഉറച്ചുനിന്നു. ഇതോ​ടെ അച്ചടക്ക നടപടിയല്ലാതെ മറ്റ്​ മാർഗമില്ലെന്ന അവസ്​ഥയിൽ കെ.പി.സി.സി എത്തി.

രണ്ടു തവണ കണ്ണൂര്‍ എം.പിയായിരുന്ന അബ്​ദുല്ലക്കുട്ടിയെ മോദിയെ സ്തുതിച്ചതി​​െൻറ പേരിലാണ് 2009ൽ സി.പി.എം പുറത്താക്കിയത്. കണ്ണൂരില്‍ ശക്തനായ മുസ്​ലിം നേതാവിനെ ലഭിച്ചെന്ന കണക്കുകൂട്ടലിൽ അദ്ദേഹത്തെ കോണ്‍ഗ്രസ്​​ സ്വീകരിച്ചു. കെ. സുധാകരന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കണ്ണൂർ നിയമസഭ സീറ്റിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ അബ്​ദുല്ലക്കുട്ടിയെ മത്സരിപ്പിച്ച്​ നിയമസഭയിലെത്തിച്ചു. അടുത്ത തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന് കണ്ണൂരില്‍ സീറ്റ് നല്‍കി.

എന്നാൽ, ചില ആരോപണങ്ങള്‍ക്ക് നടുവിലായ അബ്​ദുല്ലക്കുട്ടിക്ക് 2016ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. ഇതോടെയാണ് അദ്ദേഹം കോണ്‍ഗ്രസുമായി അകന്നുതുടങ്ങിയത്. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട്​ സീറ്റിനായി അബ്​ദുല്ലക്കുട്ടി നടത്തിയ ശ്രമവും വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ​


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskpccAP Abdullakutty
News Summary - Abdullakutty out from congress-kerala news
Next Story