ന്യനപക്ഷ വർഗീയത: പ്രസ്താവന ചരിത്രബോധമില്ലായ്മ –അബ്ദുല്ലക്കോയ മദനി
text_fieldsഐ.എസ്.എം സംസ്ഥാന സമിതി ബേപ്പൂരിൽ സംഘടിപ്പിച്ച ശിൽപശാല കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യുന്നു
ഫറോക്ക്: ഭൂരിപക്ഷ വർഗീയതയെക്കാൾ അപകടം ന്യൂനപക്ഷ വർഗീയതയാണെന്ന കണ്ടെത്തൽ ചരിത്രബോധത്തിെൻറ കുറവാണെന്ന് കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി.
ഐ.എസ്.എം സംസ്ഥാന സമിതി ബേപ്പൂരിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിയിരുന്നു അദ്ദേഹം.
ശരീഫ് മേലതിൽ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മദനി, നൂർ മുഹമ്മദ് നൂർഷ, എ. അസ്ഗർ അലി, ഹനീഫ് കായക്കൊടി, പി.കെ. ജംശീർ ഫാറൂഖി, ഷബീർ കൊടിയത്തൂർ, നിസാർ ഒളവണ്ണ, നൗഷാദ് കരുവണ്ണൂർ, മുസ്തഫ തൻവീർ, കെ.എം. സിറാജ് ചേലേമ്പ്ര, ശിഹാബ് തൊടുപുഴ, ജാസിർ രണ്ടത്താണി സംസാരിച്ചു.

