Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബ്ദുള്ളക്കുട്ടി...

അബ്ദുള്ളക്കുട്ടി അവസരവാദി; പാർട്ടി വിടാൻ സാധ്യതയെന്ന് വി.എം. സുധീരൻ

text_fields
bookmark_border
അബ്ദുള്ളക്കുട്ടി അവസരവാദി; പാർട്ടി വിടാൻ സാധ്യതയെന്ന് വി.എം. സുധീരൻ
cancel

എടപ്പാൾ: എ.പി. അബ്​ദുല്ലക്കുട്ടിയെ മനസ്സിലാക്കുന്നതിൽ പാർട്ടി സംവിധാനത്തിന് ജാഗ്രത പുലർത്താൻ കഴിഞ്ഞില്ലെന് നും നിലപാട് മാറ്റാൻ തയാറാവാത്ത അദ്ദേഹം കോൺഗ്രസ്​​ വിടാനാണ് സാധ്യതയെന്നും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീ രൻ. മോദിയെ പുകഴ്ത്തിയ അബ്​ദുല്ലക്കുട്ടി അവസരവാദിയാണ്. വസ്തുതവിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നത്.

കോൺഗ്രസിൽ ഇത്രയേറെ ആനുകൂല്യം കിട്ടിയ മറ്റൊരാളില്ല. പ്രവർത്തകരുടെ മനസ്സിൽ അബ്​ദുല്ലക്കുട്ടിയുടെ സ്ഥാനം നഷ്​ടപ്പെട്ടു. സംഘടനതലത്തിൽ കുറേകാലം പ്രവർത്തിപ്പിച്ച ശേഷമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാൻ പാടുള്ളൂ. അതിൽ പാർട്ടി സംവിധാനത്തിന് വീഴ്​ച സംഭവിച്ചെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vm sudheerankerala newsAbdullahkuttyopportunist
News Summary - Abdullahkutty is an opportunist - VM Sudheeran- Kerala news
Next Story