ഹിജ്റ വിശ്വ സാഹോദര്യത്തിന്റെ വിളംബരം –സമദാനി
text_fieldsകോട്ടക്കൽ: വിശ്വ സാഹോദര്യത്തിെൻറയും സമാധാനത്തിെൻറയും വിളംബരവും സംസ്ഥാപനവുമാണ് ഹിജ്റയെന്ന് എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. ‘പ്രവാചക ഹിജ്റ: ചരിത്രവും സന്ദേശവും’ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി കേരള ഘടകം കോട്ടക്കലിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വർഗ-വർണ വൈജാത്യങ്ങൾക്കതീതമായ വിശാലമായ സാഹോദര്യമാണ് ഹിജ്റയുടെ ഗുണപാഠം. വ്യക്തിക്കും സമൂഹത്തിനും ആവശ്യമായ സ്വാതന്ത്ര്യത്തിെൻറയും അവകാശങ്ങളുടെയും പ്രസക്തിയാണ് ഹിജ്റ ഉൗന്നിപ്പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹുസ്വര സമൂഹത്തിൽ എങ്ങനെ ഇസ്ലാമിക ജീവിതം നയിക്കാമെന്ന പാഠം ഹിജ്റ നൽകുന്നുവെന്ന് സെമിനാറിൽ അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
