Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ബ്​​ദു​ൽ സ​ലാം വ​ധം:...

അ​ബ്​​ദു​ൽ സ​ലാം വ​ധം: മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​ബ്​​ദു​ൽ സ​ലാം വ​ധം: മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ ആ​റു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel

കു​മ്പ​ള: പേ​രാ​ൽ മാ​ളി​യ​ങ്ക​ര​യി​ൽ അ​ബ്​​ദു​ൽ സ​ലാ​മി​നെ (27) ക​ഴു​ത്ത​റു​ത്ത് ​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ആ​റു​പേ​രെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ഖ്യ പ്ര​തി ബ​ദ്​​രി​യ ന​ഗ​റി​ലെ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് എ​ന്ന മാ​ങ്ങാ​മു​ടി സി​ദ്ദീ​ഖ് (39), പേ​രാ​ലി​ലെ കെ.​എ​സ്. ഉ​മ്മ​ർ ഫാ​റൂ​ഖ് (29), പെ​ർ​വാ​ഡി​ലെ സ​ഹീ​ർ (32), പേ​രാ​ലി​ലെ നി​യാ​സ് (31), ബം​ബ്രാ​ണ ആ​രി​ക്കാ​ടി​യി​ലെ ഹ​രീ​ഷ് (29), പേ​രാ​ൽ മാ​ളി​യ​ങ്ക​ര കോ​ട്ട ഹൗ​സി​ൽ ല​ത്തീ​ഫ് (36) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​മ്പ​തു​മ​ണി​യോ​ടെ കു​മ്പ​ള കു​ണ്ട​ങ്കേ​ര​ടു​ക്ക ശ്മ​ശാ​ന​ത്തി​ന് സ​മീ​പം സി.​ഐ വി.​വി. മ​നോ​ജി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ഇ​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

സി​ദ്ദീ​ഖി​​െൻറ വീ​ട്ടി​ൽ ചെ​ന്ന് അ​ബ്​​ദു​ൽ സ​ലാം മാ​താ​വി​നെ​യും ഭാ​ര്യ​യെ​യും മ​ക​ളെ​യും അ​സ​ഭ്യം പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ. ഇ​തി​നു​ള്ള പ്ര​തി​കാ​ര​മാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് സി​ദ്ദീ​ഖ്​ പൊ​ലീ​സി​ന്​ മൊ​ഴി ന​ൽ​കി​യ​ത്. അ​ക്ര​മ​ത്തി​ൽ സ​ലാ​മി​​െൻറ സു​ഹൃ​ത്ത് നൗ​ഷാ​ദി​ന്​ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

ഏ​പ്രി​ൽ 29ന് ​പു​ല​ർ​ച്ചെ ഒ​രു സം​ഘം സി​ദ്ദീ​ഖി​​െൻറ വീ​ട്ടി​ൽ ചെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കി​യ​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് കു​മ്പ​ള പൊ​ലീ​സ് പേ​രാ​ലി​ൽ എ​ത്തു​ക​യും ഓ​ട്ടോ​യി​ൽ ക​റ​ങ്ങു​ക​യാ​യി​രു​ന്ന അ​ബ്​​ദു​ൽ സ​ലാ​മി​നെ​യും മ​റ്റ് മൂ​ന്നു​പേ​രെ​യും ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് സി​ദ്ദീ​ഖി​െൻറ മ​ണ​ൽ വാ​ഹ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. അ​ബ്​​ദു​ൽ സ​ലാം ഒ​റ്റു​കൊ​ടു​ത്ത​തു​കൊ​ണ്ടാ​ണ്​ മ​ണ​ൽ​വാ​ഹ​നം പി​ടി​കൂ​ടി​യ​തെ​ന്ന്​ സി​ദ്ദീ​ഖ്​ പ​റ​ഞ്ഞി​രു​ന്നു​വ​ത്രെ. ഇ​ത്​ ചോ​ദ്യം ചെ​യ്യാ​നാ​ണ് അ​ബ്​​ദു​ൽ സ​ലാ​മും സം​ഘ​വും സി​ദ്ദീ​ഖി​െൻറ വീ​ട്ടി​ൽ എ​ത്തി​യ​തെ​ന്ന്​ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ അ​ബ്​​ദു​ൽ സ​ലാ​മി​നെ​യും മ​റ്റു മൂ​ന്നു​പേ​രെ​യും പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഉ​ച്ച​യോ​ടെ വി​ട്ട​യ​ക്ക​പ്പെ​ട്ട അ​ബ്​​ദു​ൽ സ​ലാം അ​ഞ്ചു മ​ണി​യോ​ടെ​യാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ക്കാ​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന്​ സി​ദ്ദീ​ഖ്​ പൊ​ലീ​സി​ന്​ മൊ​ഴി​ന​ൽ​കി.

 പ്ര​തി​ക​ളെ വ്യാ​ഴാ​ഴ്ച കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ക​ത്തി​ക​ളും മ​ഴു​വും  കു​റ്റി​ക്കാ​ട്ടി​ൽ നി​ന്ന്​ പൊ​ലീ​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു. ബി.​എം.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ ദ​യാ​ന​ന്ദ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ സി​ദ്ദീ​ഖ്​ വി​ചാ​ര​ണ​ക്കു​ശേ​ഷം വി​ട്ട​യ​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:court
News Summary - Abdul Salam murder
Next Story