നീതിതേടി റസാഖിെൻറ യാത്രകൾ ഇനിയില്ല
text_fieldsആലുവ: ഭരണകൂടം കള്ളക്കേസുകളിൽ കുടുക്കിയ നിരപരാധികൾക്ക് നീതിയും മോചനവും തേടി അബ്ദുൽ റസാഖിെൻറ യാത്രകൾ ഇനിയില്ല. മക്കളടക്കം നീതി നിഷേധിക്കപ്പെട്ട ചെറുപ്പക്കാ രുടെ മോചനത്തിനായി ഒന്നര പതിറ്റാണ്ട് അലഞ്ഞ ആ ജീവിതം ബുധനാഴ്ച പുലർച്ച ഇന്ദോർ റെ യിൽവേ സ്റ്റേഷനിൽ അവസാനിച്ചു. ഭോപ്പാൽ ജയിലിൽ കഴിയുന്ന അൻസാർ നദ്വിയുടെ പിതാവ് ആലുവ കുഞ്ഞുണ്ണിക്കര പെരുന്തോലിൽ അബ്ദുൽ റസാഖ് (68) ഭോപ്പാലിലേക്ക് പോകാൻ ബുധനാഴ്ച പുലർച്ച ആറുമണിയോടെ ഇന്ദോർ സ്റ്റേഷനിൽ ട്രെയിൻകാത്തുനിൽക്കെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കുഞ്ഞുണ്ണിക്കര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
2016 ആഗസ്റ്റ് 15ന് മകൻ അൻസാർ പാനായിക്കുളം കേസിൽ അറസ്റ്റിലായതോടെ തുടങ്ങിയതാണ് നിയമപോരാട്ടം. റിമാൻഡിലായ അൻസാറിന് പിന്നീട് ജാമ്യം ലഭിച്ചു. സുഹൃത്തായ ഈരാറ്റുപേട്ട സ്വദേശി ശാദുലിക്കൊപ്പം അദ്ദേഹത്തിെൻറ സഹോദരൻ ശിബിലിയെ കാണാനാണ് അൻസാർ 2008ൽ ഇന്ദോറിൽ എത്തിയത്. അവിടെ ജോലിചെയ്യുകയായിരുന്ന ശിബിലിക്കൊപ്പം ശാദുലിയും അൻസാറുമടക്കം പലരെയും സിമി പ്രവർത്തകരെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാൽ ജയിലിലേക്ക് മാറ്റിയ ഇവർക്കെതിരെ നിരവധി കേസുകൾ ചുമത്തി.
മധ്യപ്രദേശിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ വരെ വിവിധ കേസുകളിൽ പ്രതികളാക്കി. ഇവർ ജയിലിൽ കഴിയുേമ്പാൾ നടന്ന അഹമ്മദാബാദ് സ്ഫോടനം വരെ ഇതിൽപ്പെടുന്നു. ഇതിനിടെ, വാഗമൺ സിമി ക്യാമ്പ് കേസുമായി ബന്ധപ്പെട്ട് മറ്റൊരു മകൻ സത്താറും അറസ്റ്റിലായി. ഏഴ് വർഷമായിരുന്നു ശിക്ഷയെങ്കിലും മറ്റ് കേസുകളുടെ പേരിൽ 10 വർഷത്തിലധികമായി സത്താർ വിയ്യൂർ ജയിലിലാണ്.
ഇവരുടെയെല്ലാം മോചനത്തിനുള്ള നിരന്തര യാത്രകളിലായിരുന്നു സത്താർ. ഭോപ്പാൽ ജയിലിൽ കൊടിയ പീഡനം നേരിടുന്ന അൻസാർ നദ്വിയടക്കമുള്ളവരെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന് അദ്ദേഹം പലതവണ കേണപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല.
ആഗസ്റ്റ് 31ന് ഹജ്ജ് കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് റസാഖ് ഇന്ദോറിലേക്ക് പോയത്. ഭാര്യ: സുബൈദ. മറ്റ് മക്കൾ: നിസാർ, യാസിർ, ജാസ്മിൻ. മരുമക്കൾ: വാസിർ, ഷഫ്ന, നൗഫിയ, മുഹ്സിന, ഫാത്തിമ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
