Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഅ്​ദനിയുടെ...

മഅ്​ദനിയുടെ സന്ദർശനാനുമതി 12 വരെ നീട്ടി

text_fields
bookmark_border
മഅ്​ദനിയുടെ സന്ദർശനാനുമതി 12 വരെ നീട്ടി
cancel

ബംഗളൂരു: ഉമ്മയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാൽ പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനിക്ക്​ എട്ടു ദിവസംകൂടി കേരളത്തിൽ തങ്ങാനുള്ള അനുമതി വിചാരണ കോടതി നൽകി. അനുമതി നീട്ടിനൽകണമെന്നാവശ്യപ്പെട്ട്​ മഅദ്നി നൽകിയ ഹരജി ശനിയാഴ്​ച ബംഗളൂരുവിലെ എൻ.​െഎ.എ വിചാരണകോടതി പരിഗണിച്ചു. ബംഗളൂരു സ്‌ഫോടന കേസിൽ സുപ്രീംകോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗളൂരുവിൽ കഴിയുന്ന മഅ്ദനിക്ക് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി ഒക്ടോബർ 28 മുതൽ നവംബർ നാലുവരെ ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ചത്​ നവംബർ 12 വരെ നീട്ടുകയായിരുന്നു.

ഉമ്മ അസ്​മ ബീവിയുടെ ആരോഗ്യനില സംബന്ധിച്ച ഡോക്​ടർമാരുടെ റിപ്പോർട്ടുകളടക്കമുള്ള വിവരങ്ങൾ മഅ്​ദനിയെ പിന്തുടരുന്ന പൊലീസ്​ ഉദ്യോഗസ്​ഥരിൽനിന്ന്​ കോടതി തേടിയിരുന്നു. ഇതി​​​​െൻറ കൂടി അടിസ്​ഥാനത്തിലാണ്​ കോടതി തീരുമാനം. എന്നാൽ, യാത്രാനുമതിയിലെ കർശന വ്യവസ്​ഥകൾ ലഘൂകരിക്കണമെന്നാവശ്യപ്പെട്ട്​ മഅ്​ദനി സമർപ്പിച്ച ഹരജി ശനിയാഴ്​ച പരിഗണിച്ചില്ല. ഉമ്മയെ കാണാനും ശുശ്രൂഷിക്കാനും ഉള്ള അവസരം നീട്ടിക്കിട്ടിയതിൽ സന്തോഷമുണ്ടെന്ന് മഅ്​ദനി പ്രതികരിച്ചു. വിശുദ്ധ ഖുർആൻ പാരായണം ചെയ്തും പ്രാർഥനയിലുമായി മുഴുവൻ സമയവും ഉമ്മയോടൊപ്പം ആശുപത്രിയിൽ ചെലവഴിക്കുകയാണ് മഅ്ദനി.

സുരക്ഷാ ഉദ്യോഗസ്​ഥരുടെ ചെലവിലേക്കായി 1,76,600 രൂപ മഅ്​ദനി കെട്ടിവെച്ച ശേഷമാണ്​ കേരളത്തിലേക്ക്​ യാത്ര തിരിച്ചത്​. ബംഗളൂരുവിൽ തിരിച്ചെത്തിയ ശേഷം മറ്റു ചെലവുകൾ കണക്കാക്കി ആ തുക കൂടി അടക്കണമെന്നാണ്​ നിർദേശം. പൊലീസുകാരുടെ അകമ്പടി വാഹനത്തിന്​ കിലോമീറ്ററിന്​ 60 രൂപ നിരക്കാണ്​ നിശ്​ചയിച്ചിരിക്കുന്നത്​. ഇവർക്കുള്ള ഭക്ഷണം, താമസം എന്നിവക്കുള്ള ചെലവും ​മഅ്​ദനി തന്നെ വഹിക്കണം. കേരളത്തിൽ തങ്ങാനുള്ള അനുമതി നീട്ടിയതോടെ പൊലീസുകാരുടെ ചെലവിനത്തിൽ മഅ്​ദനി കർണാടക സർക്കാറിന്​ അടക്കേണ്ട തുകയിലും വൻ വർധനവുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madanikerala newsmalayalam newsAbdul Nasser MadaniAbdul Nasser Mahdani
News Summary - abdul-nazer-mahdani-in-kerala-kerala news
Next Story