എല്ലാറ്റിനെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് മഅദ്നി; ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണ്...
text_fieldsപി ഡി പി ചെയർമാൻ അബ്ദുൾ നാസർ മദനി കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്നു.
എല്ലാറ്റിനെയും സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണുന്നുവെന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി. വർഷങ്ങൾക്കുശേഷം കേരളത്തിലെത്തിയ മഅ്ദനി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ഈ വരവിനും ഞാൻ അഭിമുഖീകരിക്കുന്ന നീതി നിഷേധത്തിനെതിരായ പോരാട്ടത്തിനും കേരളത്തിലെ നല്ല വരായ മനുഷ്യർ നൽകി പിന്തുണ വളരെ വലുതാണ്. ഒരു പാട് സഹോദരങ്ങളുടെ പ്രാർത്ഥനയുണ്ട്. അതുകൊണ്ടാണ് പിടിച്ച് നിൽക്കാൻ കഴിയുന്നത്.
ഞാനിതിനെ സ്പോർട്സ്മാൻ സ്പിരിറ്റോടെയാണ് കാണുന്നത്. എന്നാൽ, ഒരു പാട് സാധുക്കൾ ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവരുടെ നീതി നിഷേധത്തിന് അറുതിയില്ല എന്ന അവസ്ഥയാണുളളത്. ഓരോളോട് വിരോധം തോന്നിയാൽ കേസിൽ കുടുക്കുക എന്ന സാഹചര്യമാണുള്ളത്. എനിക്കെതിരെരായ കേസ് എത്ര നീണ്ടികൊണ്ടുപോയാലും ഒരു വർഷം മാത്രം നീണ്ടുനിൽക്കുന്ന കേസായിരുന്നു. അതിപ്പോൾ 14 വർഷമായി. ഇപ്പോഴും വിചാരണ പൂർത്തിയായിട്ടില്ല.
നിലവിലെ സാഹചര്യത്തിൽ കേസിന്റെ പോക്ക് നോക്കിയാൽ ഇനിയും വർഷങ്ങളെടുക്കും. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ നീതിന്യായ സംവിധാനം പുന:പരിശോധിക്കേണ്ട ഘട്ടത്തിലാണുള്ളത്. എനിക്കും കേരളത്തിനും ബോധ്യമുണ്ട് എനിക്കെതിരായ കേസ് കള്ളക്കേസാണെന്ന്. ഞാനിതിനെ അങ്ങ് സ്വീകരിക്കുകയാണ്. എന്റെ പ്രതീക്ഷ കേരളീയ സമൂഹത്തിന്റെ പിന്തുണയിലും പ്രാർത്ഥനയിലുമാണെന്നും മഅ്ദനി പറഞ്ഞു.
കർണാടകയിലെ ഭരണമാറ്റം കേരളത്തിലേക്കുള്ള യാത്രക്ക് സഹായിച്ചോ എന്ന ചോദ്യത്തിന്, സഹായം എന്ന് പറയാനാവില്ല, ദ്രോഹിച്ചില്ലെന്ന് പറയാമെന്ന് മഅ്ദിനി പറഞ്ഞു. സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിലെ ഇളവ് പ്രയോജനപ്പെടുത്തിയാണ് നാട്ടിലേക്ക് എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മഅ്ദനി കൊല്ലം അൻവാർശേരിയിലേക്ക് പോയി.ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസും, ഡോക്ടര്‍മാരുടെ സംഘവും ഒപ്പമുണ്ട്. പിഡിപി പ്രവര്‍ത്തകരും മഅദനിയെ സ്വീകരിക്കാൻ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

