മഅ്ദനിക്ക് വികാര നിർഭര വരവേൽപ് VIDEO
text_fieldsശാസ്താംകോട്ട: രോഗികളായ മാതാപിതാക്കളെ കാണുന്നതിനും മകെൻറ വിവാഹം നടത്തുന്നതിനും സുപ്രീംകോടതി അനുമതിയോടെ ജന്മനാട്ടിലെത്തിയ മഅ്ദനിക്ക് വികാര നിർഭര വരവേൽപ്. ജാതി മത ഭേദമെന്യെ നൂറുകണക്കിന് പേർ അദ്ദേഹത്തെ വരവേൽക്കാൻ ഒത്തുകൂടി. ഇളയ സഹോദരെൻറ വീട്ടിൽ തങ്ങുന്ന മാതാപിതാക്കെള കണ്ടപ്പോൾ തേങ്ങലും കണ്ണീരും അകമ്പടിയായി. രാത്രി 10 ഒാടെയാണ് മഅ്ദനി അൻവാർശ്ശേരിക്ക് സമീപം സഹോദരൻ ഹസെൻറ വീട്ടിലെത്തിയത്.
പി.ഡി.പി വർക്കിങ് ചെയർമാൻ പൂന്തുറ സിറാജ്, വൈസ് ചെയർമാൻ സുബൈർ സബാഹി, ജില്ല പ്രസിഡൻറ് മൈലക്കാട് ഷാ, ജനറൽ സെക്രട്ടറി നിസാർ മേത്തർ, കാഞ്ഞിരമറ്റം സിറാജ്, താഹ ഇസ്മായിൽ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു. പിതാവ് ടി.എ. അബ്ദുൽ സമദ് മാസ്റ്ററും മാതാവ് അസുമാബീവിയും ഇരുന്ന മുറിയിലേക്ക് സഹായികൾ മഅ്ദനിയെ ചക്രക്കസേരയിൽ എടുത്തുകൊണ്ടുപോയി. പക്ഷാഘാതം ബാധിച്ച പിതാവും അർബുദ ബാധിതയായ മാതാവും തങ്ങളുടെ മകനെ നീണ്ട ഇടവേളക്ക് ശേഷമാണ് കണ്ടത്.
ഒരുമണിക്കൂർ ചെലവഴിച്ച ശേഷം മഅ്ദനി അൻവാർശ്ശേരിയിലേക്ക് പോയി. റൂറൽ എസ്.പി ബി. അശോകെൻറ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം മഅ്ദനിക്ക് അകമ്പടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
