You are here

കോടതിയിൽ ഹാജരാകാൻ മഅ്ദനി ആശുപത്രി വിട്ടു

  • ഒരു മാസം ചികിത്സ തുടരണമെന്ന ആവശ്യം കോടതി പരിഗണിച്ചില്ലെന്ന് മഅ്ദനി

18:41 PM
27/09/2019

 

ബംഗളൂരു: ചികിത്സയിലായിരുന്ന പി.ഡി.പി ചെയർമാൻ അബ്​ദുന്നാസിർ മഅ്​ദനി ആശുപത്രി വിട്ടു. ബംഗളൂരു സ്​ഫോടനക്കേസ്​ വിചാരണ നടക്കുന്ന പ്രത്യേക കോടതിയിൽ ഹാജരാകേണ്ടതിനാലാണ് അസുഖം ഭേദമാകാതിരുന്നിട്ടും വ്യാഴാഴ്ച രാത്രി ആശുപത്രിയിൽനിന്ന്​ വിടുതൽ വാങ്ങിയത്. രണ്ടാഴ്​ചത്തേക്കായിരുന്നു ​വിചാരണ നടക്കുന്ന എൻ.​െഎ.എ പ്രത്യേക കോടതി ചികിത്സാനുമതി നൽകിയത്. 

വെള്ളിയാഴ്ച കോടതിയിൽ ഹാജരായി വിചാരണ നടപടികളിൽ പങ്കെടുത്തു. ദീർഘനേരം കോടതി നടപടികളിൽ പങ്കെടുത്തതിനാൽ  ശാരീരികാസ്വാസ്ഥ്യം വർധിച്ചിട്ടുണ്ട്. വിചാരണക്കിടെ അസുഖം മൂർച്ഛിച്ച്​ ശാരീരികാസ്വാസ്​ഥ്യങ്ങൾ അനുഭവപ്പെട്ടതോടെയായിരുന്നു കോടതിതന്നെ ഇടപെട്ട്​​​ ചികിത്സ നിർദേശിച്ചത്​.  തുടർന്നാണ്​ സെപ്റ്റംബർ 12ന് മഅ്​ദനിയെ വൈറ്റ്​ഫീൽഡിലെ സൗഖ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മുമ്പ് മൂന്നുതവണ ചികിത്സ ലഭ്യമായപ്പോൾ അസുഖങ്ങൾ കുറഞ്ഞിരുന്നുവെന്നും ഇത്തവണ അസുഖം മൂർച്ഛിക്കുകയാണ് ചെയ്തതെന്നും കുറഞ്ഞത് ഒരു മാസം കൂടിയെങ്കിലും ആശുപത്രിയിൽ കിടന്നാ​േല അൽപമെങ്കിലും കുറവുണ്ടാവുകയുള്ളൂവെന്നും മഅ്ദനി ​ഫേസ്​ബുക് കുറിപ്പിൽ അറിയിച്ചു. 

 

Loading...
COMMENTS